Follow KVARTHA on Google news Follow Us!
ad

Found Dead | ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; വൃത്തിഹീനവും ദയനീയവുമായ അവസ്ഥയില്‍ പട്ടിണിയോടെ 150 പൂച്ചകളും സമീപം

Hoarding couple found dead surrounded by 150 starving cats #ലോകവാർത്തകൾ #ന


ന്യൂയോര്‍ക്: (www.kvartha.com) ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയിലും 150 പൂച്ചകളെ ദയനീയമായ അവസ്ഥയില്‍ പട്ടിണികിടക്കുന്നതായും കണ്ടെത്തി. ന്യൂയോര്‍കിലെ യോര്‍ക്ടൗണ്‍ ഹൈറ്റ്സിലെ കോര്‍ഡിയല്‍ റോഡിലാണ് പൂച്ചകളെ കണ്ടെത്തിയ വീട്. ഈ വീട്ടുകാരുടെ ഒരു ബന്ധുവാണ് വീട്ടില്‍ പരിശോധന നടത്താനായി പൊലീസിനെ അറിയിച്ചത്. 

വളരെ വൃത്തിഹീനമായ രീതിയിലാണ് പൂച്ചകള്‍ കഴിഞ്ഞിരുന്നതെന്നും പൊലീസ് എത്തുമ്പോള്‍ വീട്ടില്‍ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നുവെന്നും എസ്പിസിഎ (Society for the Prevention of Cruelty to Animals) വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. 

വീട്ടില്‍ എങ്ങും പൂച്ചകളായിരുന്നു. പട്ടിണിയായിരുന്ന അവ പലയിടത്തും തളര്‍ന്നിരിക്കുകയും ഭക്ഷണം തേടി അലയുകയും ചെയ്യുകയായിരുന്നു. എസ്പിസിഎയില്‍ നിന്നും ആളുകളെത്തി പൂച്ചകളെ രക്ഷപ്പെടുത്തിയ ശേഷമാണ് പൊലീസിന് വീട്ടില്‍ പരിശോധന നടത്താനും മൃതദേഹങ്ങള്‍ മാറ്റാനും സാധിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വീട്ടുകാരുടെ ഒരു ബന്ധുവാണ് ആ വീട്ടില്‍ കാര്യങ്ങള്‍ നന്നായി പോകുന്നോ എന്ന് അറിയുന്നതിനായി ഒരു പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും എന്നാല്‍, ഐത്തുമ്പോള്‍ വീട്ടില്‍ ഒരു സ്ത്രീയും പുരുഷനും മരിച്ച് കിടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

News,World,international,New York,Found Dead,Death,Animals, Hoarding couple found dead surrounded by 150 starving cats


എന്നാല്‍, മരണകാരണം എന്താണ് എന്നൊന്നും സ്ഥിരീകരിക്കാന്‍ ആ സമയം പൊലീസിന് സാധിച്ചില്ല. അതിന് വേണ്ടി ഓടോപ്‌സി നടത്തും. സ്വാഭാവിക കാരണങ്ങളാലാണോ മരണം എന്ന് പൊലീസ് അന്വേഷിക്കും. 

പൂച്ചകളെല്ലാം ഭക്ഷണമോ വെള്ളമോ കിട്ടാതെ വളരെ പരിതാപകരമായിരുന്നു. മിക്കതിനും ഉടനടി ചികിത്സ ആവശ്യമായിരുന്നു എന്നും എസ്പിസിഎ പറഞ്ഞു. ചില പൂച്ചകള്‍ ഗര്‍ഭിണികളായിരുന്നു. ചിലവ മാറ്റുന്നതിനിടയില്‍ പ്രസവിച്ചു. എന്തിരുന്നാലും ഇത്രയധികം പൂച്ചകളെ നോക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ ഇപ്പോള്‍ സംഭാവനകള്‍ തേടുകയാണ് എസ്പിസിഎ. തങ്ങള്‍ ചെയ്ത ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഇത് എന്നും എസ്പിസിഎ പറയുന്നു. 

Keywords: News,World,international,New York,Found Dead,Death,Animals, Hoarding couple found dead surrounded by 150 starving cats

Post a Comment