തിരുവനന്തപുരം: (www.kvartha.com) നഗരത്തില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്ന് മരണം. വെഞ്ഞാറമൂട് വേളാവൂരില്‍ മറ്റൊരു കാറില്‍ തട്ടിയതിനുശേഷം നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി കാറില്‍ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. കൊല്ലം ചടയമംഗലം പോരേടം എ കെ മന്‍സിലില്‍ അസീഫ ബീവിയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഇവരുടെ ഭര്‍ത്താവ് അബ്ദുല്‍ കരീമിനെ പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസീഫ ബീവി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ആശുപത്രി ആവശ്യങ്ങള്‍ക്കായാണ് ചടയമംഗലത്ത് നിന്നു രാവിലെ കുടുംബം കാറില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഭാര്യയെ ആശുപത്രിയില്‍ കാണിക്കാന്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് അബ്ദുല്‍ കരീം പറഞ്ഞു.
പത്തനംതിട്ടയില്‍ നിന്നു വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന മറ്റൊരു കാറില്‍ തട്ടിയതിനുശേഷമാണ് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയത്. വേളാവൂര്‍ ആളുമാനൂര്‍ ഉത്തമത്തില്‍ ഹരിപ്രസാദിന്റെ വീട്ടിലേക്കാണ് കാര്‍ നിയന്ത്രണം തെറ്റി പാഞ്ഞു കയറിയത്. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ മതില്‍ പൂര്‍ണമായും തകര്‍ന്നു.
നെയ്യാറ്റിന്‍കര മൂന്ന് കല്ല്മൂട്ടിലെ പെട്രോള്‍ പമ്പിന് സമീപം കാറും ബൈകും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. വട്ടിയൂര്‍കാവ് പോളിടെക്‌നികിലെ വിദ്യാര്‍ഥികളായ ആറാലുംമൂട് സ്വദേശി വിഷ്ണു (22), വടകോട് സ്വദേശി ഗോകുല്‍ കൃഷ്ണ (23) എന്നിവരാണ് മരിച്ചത്. കാറിലിരുന്ന ഒരാളിന് ഗുരുതരമായി പരുക്കേറ്റു.
പോളിടെക്‌നികിലെ പ്രോഗ്രാം കഴിഞ്ഞ് വരുന്ന വഴി പുലര്‍ചെയാണ് അപകടം നടന്നത്. നെയ്യാറ്റിന്‍കര ഭാഗത്തുനിന്നു വന്ന കാര്‍ പെട്രോള്‍ അടിക്കാനായി പമ്പിലേക്ക് കയറുമ്പോള്‍ അമിത വേഗത്തിലെത്തിയ ബൈക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Accident,Accidental Death,Local-News, Thiruvananthapuram,Obituary, Thiruvananthapuram: Three died in two road accidents