Follow KVARTHA on Google news Follow Us!
ad

HC | വിരമിച്ച 198 ജീവനക്കാര്‍ക്ക് ഈമാസം 28 ന് മുന്‍പ് പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഹൈകോടതി; അപീല്‍ നല്‍കാനുള്ള തീരുമാനവുമായി കെ എസ് ആര്‍ ടി സി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,High Court of Kerala,Pension,KSRTC,Kerala,
കൊച്ചി: (www.kvartha.com) കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ച 198 ജീവനക്കാര്‍ക്ക് ഈമാസം 28 ന് മുന്‍പ് പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈകോടതി സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്. കോടതിയെ സമീപിച്ചവര്‍ക്കാണ് അമ്പത് ശതമാനം ആനുകൂല്യം ഉടന്‍ നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ഇത്രയും തുക ഒരുമിച്ച് നല്‍കാന്‍ കഴിയില്ലെന്നും ഇടക്കാല ഉത്തരവിനെതിരെ അപീല്‍ നല്‍കുമെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കി.

High Court to distribute pension benefit to 198 retired employees before 28th of this month, Kochi, News, High Court of Kerala, Pension, KSRTC, Kerala

കഴിഞ്ഞ മാസം ലഭിച്ച വരുമാനം ശമ്പളയിനത്തില്‍ ഉപയോഗിച്ചു കഴിഞ്ഞുവെന്നും പെന്‍ഷന്‍ ആനുകൂല്യത്തിനായി മാറ്റി വയ്ക്കാനായില്ലെന്നും കെ എസ് ആര്‍ ടി സി വ്യക്തമാക്കിയിരുന്നു. വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടും പെന്‍ഷന്‍ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെഎസ്ആര്‍ ടി സി മാറ്റി വയ്ക്കാഞ്ഞതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവരും ആനുകൂല്യം ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചവരുമായ 198 പേര്‍ക്കാണ് കോടതിയുടെ ഉത്തരവ് പ്രകാരം ഈമാസം 28 ന് മുന്‍പ് വിരമിക്കല്‍ ആനുകൂല്യം നല്‍കേണ്ടത്. 50 ശതമാനം തുകയാണ് അടിയന്തരമായി നല്‍കാന്‍ ഹൈകോടതി ഇടക്കാല ഉത്തരവിട്ടത്.

എല്ലുമുറിയെ ജീവനക്കാര്‍ അധ്വാനിച്ചിട്ടും വരുമാനം മുഴുവന്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തി. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയില്‍ ജീവനക്കാര്‍ എന്തിനു ബുദ്ധിമുട്ടണമെന്ന ചോദ്യവും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉന്നയിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കുവാനുള്ള മുഴുവന്‍ പേര്‍ക്കും സമാശ്വാസമായി ഒരു ലക്ഷം നല്‍കാമെന്ന കെ എസ് ആര്‍ ടി സി യുടെ നിലപാട് കോടതി രേഖപ്പെടുത്തിയെങ്കിലും തീരുമാനമായിട്ടില്ല.

2022 ജനുവരി മുതല്‍ ഡിസംബര്‍ വരെ വിരമിച്ച 1001 പേരെ മൂന്ന് വിഭാഗമായി തിരിച്ച് വിരമിക്കല്‍ ആനുകൂല്യം നല്‍കാനുള്ള ഫോര്‍മുല കെ എസ് ആര്‍ ടി സി ചൊവ്വാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൊത്തം 68.23 കോടി രൂപയാണ് പെന്‍ഷന്‍ ആനുകൂല്യ വിതരണത്തിനായി കെഎസ്ആര്‍ടി സിക്ക് ആവശ്യമായി വരിക.

Keywords: High Court to distribute pension benefit to 198 retired employees before 28th of this month, Kochi, News, High Court of Kerala, Pension, KSRTC, Kerala.

Post a Comment