Follow KVARTHA on Google news Follow Us!
ad

HC| ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസ്; സൈബി ജോസ് കിടങ്ങൂരിനെ തല്‍കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി; ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കാനും നിര്‍ദേശം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,High Court of Kerala,Arrest,Allegation,Complaint,Bribe Scam,Kerala,
കൊച്ചി: (www.kvartha.com) ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കേസിലെ കക്ഷികളില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെ തല്‍കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. കോഴ ആരോപണത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി സൈബി ജോസിനോട് ആവശ്യപ്പെട്ടു.

ആറ് അഭിഭാഷകരുടെ കോഴ ആരോപണത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ക്ക് നല്‍കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പ്രസ്തുത ആരോപണത്തില്‍ ക്രിമിനല്‍ കേസ് രെജിസ്റ്റര്‍ ചെയ്യണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്. മൊഴികളുടെ ആധികാരികത ഉറപ്പിക്കാന്‍ ബാങ്ക് അകൗണ്ട്, കോള്‍ റെകോര്‍ഡ്‌സ് വിവരങ്ങള്‍ പരിശോധിക്കണമെന്നും ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും റിപോര്‍ടില്‍ പറയുന്നു.

കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. ക്രൈംബ്രാഞ്ച് എ ഡി ജി പി ശെയ്ഖ് ദര്‍വേശ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി കെഎസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്‍ഡ്യന്‍ ശിക്ഷാനിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്. ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നല്‍കാനെന്ന പേരില്‍ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുശ്താഖിന് നല്‍കാന്‍ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ് മാന് നല്‍കാനെന്നു പറഞ്ഞ് 50 ലക്ഷവും വാങ്ങിയതായി അറിയാമെന്ന് ഹൈകോടതിയിലെ നാല് അഭിഭാഷകര്‍ മൊഴി നല്‍കിയതായി ഹൈകോടതി വിജിലന്‍സ് രെജിസ്ട്രാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ പരാതിയെ തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് രെജിസ്ട്രാര്‍ അന്വേഷണം നടത്തിയത്. ഇതിനിടെ ജഡ്ജിമാരുടെ പേരില്‍ വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

High Court says not to arrest Saibi Jose Kidangoor for the time being, Kochi, News, High Court of Kerala, Arrest, Allegation, Complaint, Bribe Scam, Kerala
 നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്‍ഡ്യന്‍ ശിക്ഷ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസും റദ്ദാക്കണമെന്നാണ് സൈബിയുടെ ആവശ്യം.

സൈബിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചെങ്കിലും ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കണമെന്ന ഉദ്ദേശ്യത്തോടെ പണം വാങ്ങിയെന്ന തരത്തില്‍ ഇതില്‍ തിരുത്ത് വരുത്താന്‍ പിന്നീട് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കേസ് റദ്ദാക്കാന്‍ സൈബി കോടതിയെ സമീപിച്ചത്.

Keywords: High Court says not to arrest Saibi Jose Kidangoor for the time being, Kochi, News, High Court of Kerala, Arrest, Allegation, Complaint, Bribe Scam, Kerala.

Post a Comment