Follow KVARTHA on Google news Follow Us!
ad

HC | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം, അതിന് കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്ന് ഹൈകോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,KSRTC,Salary,High Court of Kerala,Warning,Chief Minister,Pinarayi-Vijayan,Kerala,
കൊച്ചി: (www.kvarth.com) കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് സര്‍കാരിനോട് നിര്‍ദേശിച്ച് ഹൈകോടതി. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി നിര്‍ദേശിച്ചു. 

ഇതിന് മറുപടിയായി ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്മെന്റ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി.

High court on KSRTC salary crisis, Kochi, News, KSRTC, Salary, High Court of Kerala, Warning, Chief Minister, Pinarayi-Vijayan, Kerala.

പത്താം തീയതിയായിട്ടും കെ എസ് ആര്‍ ടി സിയില്‍ ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. എല്ലാ മാസവും അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നത്. ബജറ്റ് മാസത്തില്‍ ധനവകുപ്പ് കെഎസ്ആര്‍ടിസിക്ക് അനുവദിച്ചത് 30 കോടി മാത്രമാണ്.

അതേസമയം കെ എസ് ആര്‍ ടി സിക്കുള്ള സര്‍കാര്‍ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെ എസ് ആര്‍ ടി സിയെ സഹായിക്കില്ലെന്ന് സര്‍കാര്‍ ഇതുവരെ ഹൈകോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കും അതെന്നും മന്ത്രി പറഞ്ഞു.

Keywords: High court on KSRTC salary crisis, Kochi, News, KSRTC, Salary, High Court of Kerala, Warning, Chief Minister, Pinarayi-Vijayan, Kerala.

Post a Comment