HC | ഉണ്ണിമുകുന്ദന് കനത്ത തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈകോടതി നീക്കി

 




കൊച്ചി: (www.kvartha.com) സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസിന്റെ സ്റ്റേ ഹൈകോടതി നീക്കി. കേസ് ഒത്തുതീര്‍പ്പായെന്ന് താന്‍ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. ഇതോടെ കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈകോടതി നീക്കി. 

കേസില്‍ ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത് കൈക്കൂലി കേസില്‍ ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ്. ഇരയുടെ പേരില്‍ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈകോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.

ഒത്തുതീര്‍പ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈകോടതി പറഞ്ഞു. അഭിഭാഷകന്‍ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിര്‍ദേശിച്ചു. 
HC | ഉണ്ണിമുകുന്ദന് കനത്ത തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈകോടതി നീക്കി



എന്നാല്‍ ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയില്‍ ഹാജരായില്ല. മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഉണ്ണി മുകുന്ദന് നിര്‍ദേശം നല്‍കി. കൊച്ചിയിലെ ഫ്‌ലാറ്റില്‍ തിരക്കഥ സംസാരിക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്.

Keywords:  News,Kerala,State,Kochi,Accused,Actor,Molestation,Assault,High Court of Kerala,Stay order,Top-Headlines,Latest-News,Entertainment,Complaint, High Court lifted the order that stopped trial of Unni Mukundan's case   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia