Follow KVARTHA on Google news Follow Us!
ad

HC | ജഡ്ജിമാരുടെ പേരില്‍ കോഴ: കേസ് റദ്ദാക്കണമെന്ന സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി തള്ളി ഹൈകോടതി; അന്വേഷണത്തെ എന്തിന് ഭയക്കണമെന്നും ചോദ്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Police,High Court of Kerala,Allegation,Trending,Kerala,
കൊച്ചി: (www.kvartha.com) ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന അഡ്. സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി തള്ളി ഹൈകോടതി. അറസ്റ്റ് തടയണം എന്ന സൈബിയുടെ ആവശ്യവും തള്ളിയ കോടതി അന്വേഷണത്തെ എന്തിനു ഭയക്കണമെന്നും ചോദിച്ചു.

പ്രതിക്കെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമാണെന്നും ജുഡിഷ്യല്‍ സംവിധാനത്തെ ആകെ ബാധിക്കുന്ന ഒരു വിഷയമാണിതെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അന്വേഷണം മുന്നോട്ടു പോകട്ടെ എന്നും സത്യം പുറത്തു വരട്ടെ എന്ന നിലപാടും കോടതി സ്വീകരിക്കുകയായിരുന്നു.

High Court dismissed petition filed by Saiby Jose Kidangoor in bribery scam, Kochi, News, Police, High Court of Kerala, Allegation, Trending, Kerala


ഹൈകോടതി ഹര്‍ജി തള്ളിയതോടെ അഭിഭാഷക സംഘടനാ നേതാവായ സൈബിക്ക് കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കേസില്‍ തെളിവുകളില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്ന സൈബിയുടെ വാദവും കോടതി തള്ളി. ഹൈകോടതി വിജിലന്‍സ് രെജിസ്ട്രാറിന് അഭിഭാഷകര്‍ നല്‍കിയത് വ്യാജ പരാതിയാണെന്നും ഹര്‍ജിയില്‍ സൈബി വാദിച്ചിരുന്നു.

കേസിന്റെ എഫ്‌ഐആര്‍ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.

ഹൈകോടതി വിധി അനുകൂലമാക്കിത്തരാമെന്നു പറഞ്ഞു ജഡ്ജിമാര്‍ക്കു കൊടുക്കണം എന്നു പറഞ്ഞ് കക്ഷികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് സൈബിക്കെതിരായ കേസ്. കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ പ്രാഥമികാന്വേഷണം നടത്തിയതിനു ശേഷം എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈബിക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

Keywords: High Court dismissed petition filed by Saiby Jose Kidangoor in bribery scam, Kochi, News, Police, High Court of Kerala, Allegation, Trending, Kerala.

Post a Comment