Oommen Chandy | മുഖ്യമന്ത്രി നിര്‍ദേശിച്ചു: നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (www.kvartha.com) ശ്വാസകോശ അണുബാധയെ തുടര്‍ന്ന് പനി അനുഭവപ്പെട്ട് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വീണാ ജോര്‍ജ് ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്.

Oommen Chandy | മുഖ്യമന്ത്രി നിര്‍ദേശിച്ചു: നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഉമ്മന്‍ചാണ്ടിക്ക് മതിയായ ചികിത്സ നല്‍കാന്‍ ഭാര്യയും മൂത്തമകളും മരുമകനും സമ്മതിക്കുന്നില്ലെന്ന് കാട്ടി ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് ചികിത്സ ഉറപ്പാക്കേണ്ടത് സര്‍കാരിന്റെ ഉത്തരവാദമാണെന്നും പറഞ്ഞിരുന്നു.

ഇതിനെതിരെ ഉമ്മന്‍ചാണ്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ശരിയായ ചികിത്സയാണ് നല്‍കുന്നതെന്നും വ്യാജ പ്രചരണം അവസാനിപ്പിക്കണം എന്നുമായിരുന്നു ആവശ്യം. ഇക്കാര്യം പറഞ്ഞ് ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം.

ഉമ്മന്‍ചാണ്ടിയുടെ മകളുമായും ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്ന് ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി പറഞ്ഞു. ഡോ. മഞ്ജുവിന്റെ നേതൃത്വത്തില്‍ മെഡികല്‍ ബോര്‍ഡ് രൂപീകരിച്ചു ചികിത്സ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ്മന്‍ചാണ്ടിക്ക് ആന്റിബയോടിക് ചികിത്സയാണ് നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സയെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലാകുന്നതിനു മുന്‍പ് എകെ ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കു നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്‍ ഫേസ്ബുക് പോസ്റ്റിട്ടു. 'അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ അയക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി' എന്നായിരുന്നു പോസ്റ്റ്.

Keywords: Health minister Veena George visits Oommen Chandy at hospital, Thiruvananthapuram, News, Health, Health and Fitness, Health Minister, Visit, Hospital, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia