Follow KVARTHA on Google news Follow Us!
ad

Suspended | ഹെല്‍ത് കാര്‍ഡ്: ജെനറല്‍ ആശുപത്രിയിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Health Minister,Suspension,Doctor,Kerala,
തിരുവനന്തപുരം: (www.kvartha.com) പരിശോധനകള്‍ നടത്താതെ ഹെല്‍ത് കാര്‍ഡ് നല്‍കിയെന്ന സംഭവത്തില്‍ തിരുവനന്തപുരം ജെനറല്‍ ആശുപത്രിയിലെ ആര്‍എംഒ യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു.

Health card issue: General hospital doctor suspended, Thiruvananthapuram, News, Health, Health and Fitness, Health Minister, Suspension, Doctor, Kerala

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്.

പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Keywords: Health card issue: General hospital doctor suspended, Thiruvananthapuram, News, Health, Health and Fitness, Health Minister, Suspension, Doctor, Kerala.




Post a Comment