കൊച്ചി: (www.kvartha.com) ഭിന്നശേഷിക്കാര്‍ക്ക് താമസസ്ഥലത്തിന് സമീപം പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിന് പി എസ് സിക്ക് 'ശുപാര്‍ശ' ചെയ്യാന്‍ മാത്രമേ ഭിന്നശേഷി കമീഷണര്‍ക്ക് കഴിയൂവെന്ന് ഹൈകോടതിയുടെ കണ്ടെത്തല്‍.
സെലക്ഷന്‍ പ്രക്രിയയില്‍ പങ്കെടുക്കുന്ന അംഗപരിമിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ വസതിക്ക് സമീപം പരീക്ഷാ കേന്ദ്രങ്ങള്‍ നല്‍കണമെന്ന കമീഷണറുടെ നിര്‍ദേശം നിയമപരമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ 2016 ലെ അംഗപരിമിതരുടെ അവകാശ നിയമത്തിലെ 80-82 വകുപ്പുകള്‍ ജസ്റ്റിസ് ഷാജി പി ചാലിയുടെ സിംഗിള്‍ ബെഞ്ച് പരിശോധിച്ചു.
കേസിലെ അംഗപരിമിതന്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സ്റ്റേറ്റ് കമീഷണര്‍ പി എസ് സിയോട് അപേക്ഷ പ്രകാരമുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമീഷണര്‍ ഏകപക്ഷീയമായി ഉത്തരവ് പുറപ്പെടുവിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്നാണ് കോടതിയുടെ നിരീക്ഷണം.
നിയമത്തിലെ വകുപ്പ് 80 പരിശോധിച്ചതില്‍ നിയമപ്രകാരം കമീഷണര്‍ക്ക് അത്തരം അധികാരങ്ങളൊന്നും നിക്ഷിപ്തമല്ല. ഇക്കാര്യത്തില്‍ 2016 ലെ നിയമത്തിലെ സെക്ഷന്‍ 80 പ്രകാരം പി എസ് സിക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി കോടതി റദ്ദാക്കിയത്.
Keywords: HC says commissioner can only 'recommend' PSC to allow examination center near residence for differently-abled persons, Kochi, News, High Court of Kerala, PSC, Kerala.