Follow KVARTHA on Google news Follow Us!
ad

HC orders | പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ടിലെ 4 തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്ന് ഹൈകോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,High Court of Kerala,Trending,Appeal,Kerala,
കൊച്ചി: (www.kvartha.com) പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പിവി ആര്‍ നേചര്‍ റിസോര്‍ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്ന് ഉത്തരവിട്ട് ഹൈകോടതി. പൊളിച്ചു നീക്കുന്ന നടപടിക്ക് വലിയ ചിലവ് വന്നാല്‍ അത് റിസോര്‍ട് ഉടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

HC orders immediate demolition of illegal check dam owned by P V Anwar MLA, Kochi, News, High Court of Kerala, Trending, Appeal, Kerala

ഹൈകോടതി ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തടയണകള്‍ പൊളിക്കണമെന്നുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു. റിസോര്‍ട് ഉടമകള്‍ പൊളിച്ചില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത് സെക്രടറി തടയണകള്‍ പൊളിച്ചു നീക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിവി ആര്‍ നേചര്‍ റിസോര്‍ടും കരാറുകാരന്‍ ശെഫീഖ് ആലുങ്കലുമാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കടാംപൊയിലിലെ പിവി ആര്‍ നേച്വര്‍ റിസോര്‍ടിലെ തടയണകള്‍ പൊളിച്ചു നീക്കണമെന്ന് കലക്ടറാണ് ഉത്തരവിട്ടത്.

കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈകോടതി തടയണകള്‍ പൊളിക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. തടയണകള്‍ പൊളിച്ചു നീക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജെനറല്‍ സെക്രടറി ടിവി രാജന്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു.

പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് കലക്ടറുടെ ഉത്തരവ്. അതില്‍ ഇടപെടേണ്ട കാര്യമില്ല. പിവി ആര്‍ നേചര്‍ റിസോര്‍ട്, പിവി അന്‍വര്‍ എന്നിവരെ ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിട്ടുമില്ല. തുടര്‍ന്നാണ് തടയണകള്‍ റിസോര്‍ട് അധികൃതര്‍ തന്നെ പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടത്.

അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമ പഞ്ചായത് സെക്രടറി ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പഞ്ചായതാണ് പൊളിച്ചു നീക്കുന്നതെങ്കില്‍ റിസോര്‍ട് ഉടമകളില്‍ നിന്ന് ഇതിന്റെ ചിലവ് ഈടാക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

Keywords: HC orders immediate demolition of illegal check dam owned by P V Anwar MLA, Kochi, News, High Court of Kerala, Trending, Appeal, Kerala.

Post a Comment