ദിബ്രുഗഡ്: (www.kvartha.com) അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂരമായ ലൈംഗികപീഡനം നേരിട്ടതായി റിപോര്‍ട്. 14 കാരിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം കൂട്ടബലാത്സംഗം ചെയ്തശേഷം കൈകാലുകള്‍ കെട്ടി തേയിലത്തോട്ടത്തില്‍ തള്ളിയതായി പരാതി. ദിബ്രുഗഡ് ജില്ലയിലെ ലഹോവല്‍ മേഖലയില്‍ ആണ് സംഭവം.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: മൂന്നാം തീയതിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പ്രതികള്‍ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ആയിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ ഉണ്ടായിരുന്നത്.
ദിബ്രുഗഡ് നഗരത്തില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ലഹോവലിലെ അഥാബാരി തേയില എസ്റ്റേറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച നാട്ടുകാരാണ് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ലഹോവലിലെ ബെബെജിയ ഗ്രാമവാസിയാണ് പെണ്‍കുട്ടി. മൂന്നാം തീയതി വൈകുന്നേരം ഒറ്റയ്ക്ക് കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
സംഭവത്തില്‍ പ്രതികളായ ഭൈജന്‍ അലി സഫര്‍ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്നുപേരെയും പിടികൂടിയിട്ടുണ്ട്. പ്രതികള്‍ രണ്ടുദിവസത്തോളം മാറിമാറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വളരെയധികം ക്ഷീണിച്ച പെണ്‍കുട്ടിയെ അസം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: News,National,India,Assam,Molestation,Crime,Accused,Local-News,Complaint, Police,Minor girls,hospital,Treatment, Hands And Legs Tied, 14-Year-Old Molested, 2 Arrested: Assam Cops