Hajj | കേരളത്തില്‍ ഇത്തവണ 3 ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍; ഒരിടവേളയ്ക്ക് ശേഷം കോഴിക്കോടിനും കണ്ണൂരിന് ആദ്യമായും അവസരം; ഹജ്ജ് നിയമത്തില്‍ വന്‍ മാറ്റങ്ങള്‍; ഒരു തീര്‍ഥാടകന് ഏകദേശം 50,000 രൂപ കിഴിവ്; അപേക്ഷ ഫീസ് ഒഴിവാക്കി; സര്‍കാര്‍ ക്വാട 80 % ആയി ഉയര്‍ത്തി; 45 വയസിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും അപേക്ഷിക്കാം; അറിയാം കൂടുതല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇത്തവണ കണ്ണൂര്‍ അടക്കം കേരളത്തില്‍ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എംബാര്‍കേഷന്‍ കേന്ദ്രങ്ങള്‍ അനുവദിച്ചതായി കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാന്‍ എപി അബ്ദുല്ലക്കുട്ടിയാണ് പ്രഖ്യാപിച്ചു. കോഴിക്കോട്ട് ഇടവേളയ്ക്കുശേഷം എംബാര്‍കേഷന്‍ പുനരാരംഭിക്കുമ്പോള്‍ കണ്ണൂരിന് ആദ്യമായാണ് അവസരം ലഭിക്കുന്നത്.
          
Hajj | കേരളത്തില്‍ ഇത്തവണ 3 ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍; ഒരിടവേളയ്ക്ക് ശേഷം കോഴിക്കോടിനും കണ്ണൂരിന് ആദ്യമായും അവസരം; ഹജ്ജ് നിയമത്തില്‍ വന്‍ മാറ്റങ്ങള്‍; ഒരു തീര്‍ഥാടകന് ഏകദേശം 50,000 രൂപ കിഴിവ്; അപേക്ഷ ഫീസ് ഒഴിവാക്കി; സര്‍കാര്‍ ക്വാട 80 % ആയി ഉയര്‍ത്തി; 45 വയസിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും അപേക്ഷിക്കാം; അറിയാം കൂടുതല്‍

ന്യൂനപക്ഷമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹജ്ജ് നയം പുതുക്കിയിട്ടുണ്ട്. ഇത്തവണ ഹജ്ജിനുള്ള അപേക്ഷ സൗജന്യമായിരിക്കും. നേരത്തെ 400 രൂപയാണ് അപേക്ഷയ്ക്ക് ഈടാക്കിയിരുന്നത്. മാത്രമല്ല, ഇത്തവണ ഒരു തീര്‍ഥാടകന് ഏകദേശം 50,000 രൂപ കിഴിവും നല്‍കും. ബാഗ്, സൂട്‌കേസ്, കുട, ഷീറ്റ് തുടങ്ങിയ സാധനങ്ങള്‍ക്ക് ഇനി ഹാജിമാര്‍ പണം അടയ്ക്കേണ്ടതില്ല. ഇതോടെ ഇനി തീര്‍ത്ഥാടകര്‍ സ്വയം വാങ്ങേണ്ടിവരും.

പുതിയ ഹജ്ജ് നയം അനുസരിച്ച് ഇത്തവണ പ്രായമായവര്‍ക്കും വികലാംഗര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കും. മാത്രമല്ല, 45 വയസിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും ഇപ്പോള്‍ ഹജ്ജിന് അപേക്ഷിക്കാന്‍ കഴിയും. മഹ്റമില്ലാതെ നാല് സ്ത്രീകളുമായി പോകണമെന്ന നിയമം സര്‍കാര്‍ നിര്‍ത്തലാക്കി. സര്‍കാര്‍ ക്വാട 10 ശതമാനം കൂട്ടി 80 ആക്കി. 20 ശതമാനം പേര്‍ക്ക് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേന ഹജ്ജിന് പോകാം.

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിഐപി ക്വാട കേന്ദ്ര സര്‍കാര്‍ റദ്ദാക്കി. ഇനി വിഐപി തീര്‍ഥാടകരും സാധാരണ തീര്‍ഥാടകരെ പോലെ യാത്ര ചെയ്യേണ്ടി വരും. വിഐപി ക്വാട 2012-ലാണ് നടപ്പിലാക്കിയത്. ഇതിനായി 500 സീറ്റുകള്‍ നിശ്ചയിച്ചു. ഇതില്‍ രാഷ്ട്രപതിക്ക് 100, ഉപരാഷ്ട്രപതിക്ക് 75, പ്രധാനമന്ത്രിക്ക് 75, ന്യൂനപക്ഷകാര്യ മന്ത്രിക്ക് 50, ഹജ്ജ് കമിറ്റി ഓഫ് ഇന്‍ഡ്യയ്ക്ക് 200 എന്നിങ്ങനെയാണ് സീറ്റുകള്‍ അനുവദിച്ചത്. ഇതില്‍ രാഷ്ട്രപതി ക്വാടയിലെ 100 സീറ്റുകള്‍ ഒഴികെ ബാക്കി 400 വിഐടി സീറ്റുകളും റദ്ദാക്കി. ഈ സീറ്റുകള്‍ സാധാരണക്കാര്‍ക്ക് അനുവദിച്ചേക്കും. കോവിഡ് മഹാമാരിയെ കുറിച്ചുള്ള ആശങ്കകള്‍ കാരണം ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം ഇത്തവണ ഹജ്ജ് തീര്‍ഥാടനം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Keywords:  Latest-News, Kerala, New Delhi, Top-Headlines, National, Hajj, Religion, Gulf, Saudi Arabia, Kozhikode, Kochi, Kannur, Hajj to cost lesser this year.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia