Follow KVARTHA on Google news Follow Us!
ad

Hajj application | ഈ വര്‍ഷത്തെ ഹജ്ജിന് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ, യോഗ്യത, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മറ്റ് വിശദാംശങ്ങള്‍, അറിയേണ്ടതെല്ലാം

Haj 2023 application begins; here's how to apply, eligibility, and other details, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) 2023 ലെ ഹജ്ജിനായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഫെബ്രുവരി 10 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. രേഖകള്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10 ആണ്. തീര്‍ഥാടകര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സൗദി അറേബ്യ ഹജ്ജ് ക്വാട്ട കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മാറ്റിയതിന് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യയുടെ ഹജ് ക്വാട്ട 175,025 ആയി പുനഃസ്ഥാപിച്ചിട്ടുണ്ട്.
           
Latest-News,National, Top-Headlines, New Delhi, Hajj, Application, Gulf, Government-of-India, Travel, Religion, Haj 2023 application begins; here's how to apply, eligibility, and other details.

പുതിയ ഹജ്ജ് നയം

ഫെബ്രുവരി ആറിന് ന്യൂനപക്ഷകാര്യ മന്ത്രാലയം ഒരു പുതിയ ഹജ് നയം പ്രഖ്യാപിച്ചു, അതിനനുസരിച്ച് അപേക്ഷാ ഫോമുകള്‍ സൗജന്യമായി ലഭ്യമാണ്. ഒരു തീര്‍ഥാടകന്റെ പാക്കേജ് ചിലവ് 50,000 രൂപ കുറയ്ക്കുകയും ചെയ്തു. സ്ത്രീകള്‍, ശിശുക്കള്‍, ദിവ്യാംഗങ്ങള്‍, പ്രായമായവര്‍ എന്നിവര്‍ക്കായി പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തവണ മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. 70 വയസ് പൂര്‍ത്തിയായ അപേക്ഷകര്‍ക്ക് നിര്‍ബന്ധമായും ഒരു സഹായിയോടൊപ്പം റിസര്‍വേഷന്‍ കാറ്റഗറിയായും 45 വയസ് പൂര്‍ത്തിയായ വനിതകള്‍ക്ക് പുരുഷസഹായമില്ലാതെ നാല് സ്ത്രീകള്‍ക്കുവരെ വിത്തൗട്ട് മെഹറം വിഭാഗത്തിലും ഇതുവരെ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ചെയ്തിട്ടില്ലാത്ത ഒന്നുമുതല്‍ നാലുപേര്‍വരെ ചേര്‍ന്ന് ജനറല്‍ കാറ്റഗറിയായും അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ നല്‍കിയതായി കണ്ടെത്തുന്ന ഏതൊരു വ്യക്തിയെയും ഹജ്ജിന് പോകാന്‍ അനുവദിക്കില്ല.

ഹജ്ജിന് രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

1. ഔദ്യോഗിക വെബ്‌സൈറ്റ് hajcommittee(dot)gov(dot)in സന്ദര്‍ശിക്കുക
2. ടാബില്‍ HAJ 2023 ക്ലിക്ക് ചെയ്ത് ''Online Application Form' തെരഞ്ഞെടുക്കുക.
3. 'New Registration' ക്ലിക്ക് ചെയ്യുക
4. ആവശ്യമായ എല്ലാ വിശദാംശങ്ങളും നല്‍കി രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുക
5. ഒ ടി പി വിജയകരമായി സമര്‍പ്പിക്കുമ്പോള്‍, സ്ഥിരീകരണ സന്ദേശം സ്‌ക്രീനില്‍ ദൃശ്യമാകും
6. യൂസര്‍ ഐഡിയും (മൊബൈല്‍ നമ്പര്‍) പാസ്വേഡും നല്‍കുക

7. ഹജ്ജ് അപേക്ഷാ ഫോറം പൂരിപ്പിച്ച് വിശദാംശങ്ങള്‍ പൂരിപ്പിക്കുക. Submit എന്നതില്‍ ക്ലിക്ക് ചെയ്യുക
8. അപേക്ഷാ ഫോമിന് ശേഷം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്പോര്‍ട്ട് ആദ്യ പേജ്, പാസ്പോര്‍ട്ട് അവസാന പേജ്, വിലാസ തെളിവ്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
9. 'Final Submission' എന്നതില്‍ ക്ലിക്ക് ചെയ്യുക, നിങ്ങള്‍ക്ക് സന്ദേശം ലഭിക്കും.
10. 'Download HAF2023' ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിച്ച ഫോം ഡൗണ്‍ലോഡ് ചെയ്യുക.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഈ വര്‍ഷം മെയ് അവസാനമോ ജൂണിലോ ഹജ്ജ് തീര്‍ഥാടനം ആരംഭിക്കാന്‍ സാധ്യതയുണ്ട്. ഹജ്ജിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട് ആവശ്യമാണ്, കൂടാതെ രണ്ട് ശൂന്യ പേജുകളും ഉണ്ടായിരിക്കണം. കൂടാതെ, ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ആവശ്യമാണ്. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee(dot)org എന്ന വെബ്സൈറ്റിലുള്ള ലിങ്കില്‍ കയറിയും ഓണ്‍ലൈനായാണ് അപേക്ഷിക്കാം.

Keywords: Latest-News, National, Top-Headlines, New Delhi, Hajj, Application, Gulf, Government-of-India, Travel, Religion, Haj 2023 application begins; here's how to apply, eligibility, and other details.
< !- START disable copy paste -->

Post a Comment