Follow KVARTHA on Google news Follow Us!
ad

Bizarre | അവധിക്കെത്തുന്ന ഭര്‍ത്താവിനെ പോലും അകത്ത് കയറ്റിയില്ല; കോവിഡ് ബാധിക്കുമെന്ന് ഭയന്ന് യുവതി 10 വയസുള്ള മകനുമായി പൂട്ടിയിട്ട വീട്ടിനുള്ളില്‍ കഴിഞ്ഞത് 3 വര്‍ഷം! ഒടുവില്‍

Gurugram: Covid-scared woman keeps herself, child locked in home for 3 years, rescued#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ് എന്ന മഹാമാരിയുടെ പ്രാരംഭഘട്ടത്തില്‍ രോഗത്തെ കുറിച്ചുള്ള വിവിധ തരത്തിലുള്ള പേടിയും അഭ്യൂഹങ്ങളും നിലനിന്നിരുന്നെങ്കിലും പിന്നീട് അതൊക്കെ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായപ്രവര്‍ത്തനത്തില്‍ ഇല്ലാതായിരുന്നു. എന്നാല്‍ ഈ സമയം കോവിഡ് ബാധിക്കുമെന്ന് ഭയന്ന് യുവതി തന്നെയും 10 വയസുള്ള മകനെയും വീട്ടിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു. ഒടുവില്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട യുവതിയെയും മകനെയും പൊലീസെത്തി രക്ഷിച്ചു. 

ഗുരുഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഒരു കംപനിയില്‍ എന്‍ജിനീയറായ സുജന്‍ മാജിയുടെ ഭാര്യ മുന്‍മുന്‍ മാജിയാണ് മകനുമൊത്ത് മൂന്നു വര്‍ഷമായി വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞത്. സുജന്‍ മാജിയുടെ അഭ്യര്‍ഥനപ്രകാരം ചക്കര്‍പൂര്‍ പൊലീസെത്തി അമ്മയെയും മകനെയും വീടിന്റെ പൂട്ട് പൊളിച്ച് പുറത്തെത്തിച്ചു.

ഇക്കാലത്തിനിടയില്‍ പുറത്തുനിന്നാരും വീട്ടിലേക്ക് പ്രവേശിച്ചിട്ടുമില്ല. കുട്ടി പെന്‍സില്‍ ഉപയോഗിച്ച് ചുവരുകളില്‍ ചിത്രം വരയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. മൂന്നു വര്‍ഷമായി കുട്ടി പുറത്തെ വെളിച്ചം പോലും കണ്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവര്‍ വീട്ടിനുള്ളില്‍ പൂട്ടിയിരിക്കുകയാണെന്ന് അയല്‍ക്കാര്‍ക്കും പോലും വിവരമുണ്ടായിരുന്നില്ല. 

ആകെ അലങ്കോലപ്പെട്ട അവസ്ഥയിലായിരുന്നു വീടിന്റെ ഉള്‍വശം. വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും വെട്ടിയിട്ട തലമുടിയും മാലിന്യവും എല്ലാം ചിതറിക്കിടക്കുകയായിരുന്നെന്നാണ് റിപോര്‍ട്. മൂന്നു വര്‍ഷമായി മാലിന്യങ്ങള്‍ പുറത്തുകളഞ്ഞിരുന്നില്ല. മാജി തന്നെയാണ് ഇക്കാലമത്രയും മകന്റെ തലമുടി വെട്ടിയിരുന്നത്. 

News,National,India,New Delhi,COVID-19,Health,Health & Fitness,hospital, Woman, Gurugram: Covid-scared woman keeps herself, child locked in home for 3 years, rescued


ഗ്യാസ് സ്റ്റൗവിന് പകരം ഇന്‍ഡക്ഷന്‍ കുകറാണ് പാചകത്തിനായി ഉപയോഗിച്ചിരുന്നത്. ഭര്‍ത്താവിനെപ്പോലും വീടിനുള്ളിലേക്ക് കയറാന്‍ യുവതി സമ്മതിച്ചിരുന്നില്ല. 2020ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയ സമയത്ത് ഓഫീസില്‍ പോയ ഭര്‍ത്താവിനെ പിന്നീട് വീട്ടിലേക്ക് വരാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു. ഭര്‍ത്താവ് വീഡിയോ കോളിലൂടെയാണ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. വീടിന്റെ വാടക ഇദ്ദേഹം മുടങ്ങാതെ കൊടുത്തിരുന്നു. വൈദ്യുതി ബില്‍, കുട്ടിയുടെ സ്‌കൂള്‍ ഫീസ് തുടങ്ങിയവയും മുടക്കിയില്ല. പലചരക്ക്, പച്ചക്കറി സാധനങ്ങളെല്ലാം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 

യുവതിയെയും മകനെയും വീട്ടില്‍ നിന്ന് പുറത്തെത്തിച്ചശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു പുറത്തിറങ്ങിയാല്‍ തന്റെ മകന്‍ മരിക്കുമെന്ന ഭയമാണ് യുവതിയെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചതെന്ന് പൊലീസ് പറഞ്ഞു.


Keywords: News,National,India,New Delhi,COVID-19,Health,Health & Fitness,hospital, Woman, Gurugram: Covid-scared woman keeps herself, child locked in home for 3 years, rescued

Post a Comment