Arrested | കഴിഞ്ഞ 5 വര്‍ഷത്തിനിടെ ലോകം ചുറ്റി കറങ്ങിയത് വ്യാജ പോര്‍ചുഗീസ് പാസ്‌പോര്‍ടുമായി; ഒടുവില്‍ 32 കാരനായ ഗുജറാതി യുവാവ് മുംബൈയില്‍ പിടിയില്‍
Feb 3, 2023, 16:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) വ്യാജ പോര്‍ചുഗീസ് പാസ്‌പോര്‍ടില്‍ ലോകം ചുറ്റി കറങ്ങിയ 32 കാരനായ ഗുജറാതി യുവാവ് ഒടുവില്‍ പിടിയില്‍. ഗുജറാതിലെ ഖേഡ ജില്ലക്കാരനായ മുജീബ് ഹുസൈന്‍ കാസി എന്ന യുവാവാണ് വ്യാജ പാസ്‌പോര്‍ട് ഉപയോഗിച്ച് മൂന്ന് രാജ്യങ്ങളില്‍ യാത്ര ചെയ്തതിന് അറസ്റ്റിലായത്.

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, 1937 ലെ പാസ്പോര്‍ട് ആക്ട് പ്രകാരം വ്യാജ രേഖയുടെ സത്യസന്ധമല്ലാത്ത ഉപയോഗം, കൂടാതെ പാസ്പോര്‍ട് ലഭിക്കുന്നതിന് തെറ്റായ വിവരങ്ങള്‍ നല്‍കല്‍ എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.
സഹാര്‍ പൊലീസ് പറയുന്നത്: 2010 ല്‍ സ്റ്റുഡന്റ് വിസയില്‍ താന്‍ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പോയെന്നും വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി അവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നുവെന്നും അറസ്റ്റിന് ശേഷം കാസി പൊലീസിനോട് സമ്മതിച്ചു.
തുടര്‍ന്ന് 2018-ല്‍ പോര്‍ചുഗലിലേക്ക് പോയി. അവിടെ നിന്നും ഒരു ഏജന്റ് മുഖേന വ്യാജ പാസ്പോര്‍ട് നേടി. ഈ പാസ്പോര്‍ട് ഉപയോഗിച്ച് ഒരു ഇന്‍ഡ്യന്‍ എന്‍ട്രി വിസ നേടി. ഈ വ്യാജ പാസ്‌പോര്‍ട് ഉപയോഗിച്ച് ഇയാള്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും രാജ്യത്തെത്തിയെന്ന് സഹാര്‍ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനിടെ ഇയാള്‍ ഫ്രാന്‍സിലേക്കും പോയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പാരീസില്‍ നിന്നും ദോഹ വഴി വീണ്ടും മുംബൈയിലേക്ക് വന്നപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ കാസിയുടെ പാസ്‌പോര്‍ടില്‍ സംശയം തോന്നിയ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാള്‍ തന്റെ വ്യാജ പോര്‍ടുഗീസ് പാസ്‌പോര്‍ടാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. പാസ്‌പോര്‍ട് നമ്പര്‍ ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍, പോര്‍ചുഗീസ് സര്‍കാര്‍ കാസിക്കെതിരെ ലുക് ഔട് നോടീസ് ഇറക്കിയിട്ടുണ്ടെന്ന് മനസിലായി. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2018 ല്‍ തന്നെ വ്യാജ അഡ്രസ് നല്‍കി ഇയാള്‍ വ്യാജ പാസ്‌പോര്‍ട് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2019, 2020, 2022 വര്‍ഷങ്ങളില്‍ ഓരോ തവണ വീതം ഇയാള്‍ ഇന്‍ഡ്യയിലേക്ക് വന്നിട്ടുണ്ട്. കൂടാതെ ഇന്‍ഡ്യയില്‍ നിന്ന് ലന്‍ഡനിലേക്കും പോയിട്ടുണ്ട്. അവിടെ നിന്ന് പാരീസിലേക്കും ഇയാള്‍ ഈ വ്യാജ പാസ്‌പോര്‍ട് ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ട്.
കൂടാതെ ഇയാളുടെ യാത്രാ പദ്ധതികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ യുകെ, ഫ്രാന്‍സ്, പോര്‍ചുഗീസ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: News,National,India,Mumbai,Fake,Travel,Arrested,Police,Gujarath,World,Passport,Visa, Gujarat man travels the world on bogus Portuguese passport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.