സംഭവത്തില്‍ മനുഷ്യക്കടത്തിന് ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായും അതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഗുജറാത് പൊലീസ് അറിയിച്ചു. അഹ് മദാബാദില്‍ നിന്നുള്ള ഒരാളും ഗാന്ധിനഗറില്‍ നിന്നുള്ള മറ്റൊരാളുമാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ബ്രിജ് കുമാര്‍ യാദവില്‍ നിന്ന് പണം വാങ്ങി ഏഴുപേര്‍ ചേര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും അനധികൃതമായി യു എസിലേക്ക് അയക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യു എസില്‍ പ്രവേശിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് അവര്‍ അദ്ദേഹത്തെ അറിയിച്ചിരുന്നില്ല.
2022 നവംബര്‍ 11 നാണ് ബ്രിജ് കുമാറിനേയും കുടുംബത്തെയും മുംബൈയിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് ഇസ്താംബൂളിലേക്കും പിന്നീട് മെക്‌സികോയിലുമെത്തിച്ചു. 2022 ഡിസംബര്‍ 21 ന് അതിര്‍ത്തി മതില്‍ കടക്കാനുള്ള ശ്രമത്തിനിടെ യാദവ് താഴേക്ക് വീണ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ഭാര്യക്കും മൂന്ന് വയസുള്ള മകനും ഗുരുതരമായി പരുക്കേറ്റിരുന്നു. യാദവിന്റെ മരണത്തെ തുടര്‍ന്ന് കലോല്‍ പൊലീസ് പിന്നീട് മനുഷ്യക്കടത്തിന് കേസെടുത്തു.
Keywords: Gujarat man falls to death while trying to enter US illegally, 2 traffickers held, Ahmedabad, News, Arrested, Police, Family, National.