വാഷിംഗ്ടൺ: (www.kvartha.com) ഉപയോക്താക്കളുടെ സൗകര്യാർഥം ഗൂഗിൾ അതിന്റെ ഉൽപ്പന്നങ്ങളിൽ പുതിയ ഫീച്ചറുകൾ എല്ലായ്‌പ്പോഴും കൊണ്ടുവരാറുണ്ട്. ഇപ്പോൾ കമ്പനി ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി ഒരു പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ബ്രൗസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്ന പുതിയ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അവസാന 15 മിനിറ്റ് സമയത്തെ ബ്രൗസിംഗ് ഹിസ്റ്ററി വളരെ പെട്ടെന്ന് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ക്രോമിന്റെ ആൻഡ്രോയിഡ് ആപ്പിൽ ലഭ്യമാകുമെന്നാണ് വിവരം. ഇതുവരെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഗൂഗിൾ ക്രോമിലെ വലത് ഭാഗത്ത് മൂന്ന് കുത്തുകളിൽ മൂന്ന് കുത്തുകളിൽ ടാപ് ചെയ്താൽ പുതിയ 'ക്വിക്ക് ഡിലീറ്റ്' ഓപ്ഷൻ ദൃശ്യമാകുമെന്നാണ് വിവരം.
കൂടാതെ ക്ഷുദ്രകരവും സംശയാസ്പദവുമായ എച്ച്ടിടിപി ഡൗൺലോഡുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനും ഗൂഗിൾ ഒരുങ്ങുകയാണ്. റിപ്പോർട്ട് അനുസരിച്ച്, സുരക്ഷാ ഫീച്ചർ ഗൂഗിൾ വികസിപ്പിച്ചെടുക്കുകയാണ്. എച്ച്ടിടിപി വെബ്സൈറ്റുകൾ വഴി ഉപയോക്താക്കൾ ഏതെങ്കിലും സുരക്ഷിതമല്ലാത്ത കാര്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് തടയുന്നതാണ് ഫീച്ചർ. എച്ച്ടിടിപിഎസ് വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ച് ക്രോമിനെ സുരക്ഷിത പ്ലാറ്റ്‌ഫോം ആക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
Keywords: News,World,international,Washington,google,Technology,Top-Headlines,Latest-News, Google is making it easier for Chrome users to delete search history, here is how it works