Follow KVARTHA on Google news Follow Us!
ad

Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷം രൂപ വിലമതിക്കുന്ന 734 ഗ്രാം സ്വര്‍ണവുമായി 2 പേര്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Smuggling,Gold,Kerala,Customs,
മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. 41 ലക്ഷം രൂപ വിലമതിക്കുന്ന 734 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹസീഫ്, കൂത്തുപറമ്പ് സ്വദേശി സജ്‌നാസ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് അസി. കമിഷണര്‍ ഇവി ശിവരാമന്‍, സൂപ്രണ്ടുമാരായ അസീബ് ചേന്നത്ത്, ശ്രീവിദ്യ സുധീര്‍, എം എ വില്യംസ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Gold worth around Rs 41 Lakh seized from Kannur airport, Kannur, News, Smuggling, Gold, Kerala, Customs

കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തടയാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കസ്റ്റംസും പൊലീസും ഇതിനായി സംയുക്ത നീക്കങ്ങള്‍ നടത്തുന്നുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് 734 ഗ്രാം സ്വര്‍ണവുമായെത്തിയ സംഘത്തെ പിടികൂടിയത്. കഴിഞ്ഞദിവസം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും കസ്റ്റംസ് സ്വര്‍ണവേട്ട നടത്തിയിരുന്നു. വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.

Keywords: Gold worth around Rs 41 Lakh seized from Kannur airport, Kannur, News, Smuggling, Gold, Kerala, Customs.

Post a Comment