മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തുടര്‍ചയായ മൂന്നാം ദിവസവും സ്വര്‍ണം പിടികൂടി. കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശംസീറില്‍ നിന്നാണ് അരക്കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടിയത്. മൂന്ന് ദിവസത്തിനുളളില്‍ അഞ്ചു പേരില്‍ നിന്നായി രണ്ടര കോടിയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി കുവൈതില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ സ്വര്‍ണം പിടികൂടിയത്.
കസ്റ്റംസിന്റെ ചെക് ഇന്‍ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ചാണ് കടത്തിക്കൊണ്ടുവന്നത്. പേസ്റ്റ് രൂപത്തിലുളള 847-ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ 795 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 45,15,600 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ഇരിക്കൂര്‍, കാസര്‍കോട് സ്വദേശികളില്‍ നിന്നായി 70 ലക്ഷത്തിന്റെ 1299 ഗ്രാം സ്വര്‍ണവും വടകര, കാസര്‍കോട് സ്വദേശികളില്‍ നിന്നായി ഒരു കോടിയിലധികം രൂപ വരുന്ന സ്വര്‍ണവും പിടികൂടിയിരുന്നു. സ്വര്‍ണക്കടത്ത് വ്യാപകമായ സാഹചര്യത്തില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
കസ്റ്റംസ് അസി. കമിഷണര്‍ ഇ വി ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ഗീതാകുമാരി, ഇന്‍സ്പെക്ടര്‍മാരായ രാംലാല്‍ നിവേദിത, സിലീഷ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍ ഗിരീഷ്, ഓഫിസ് സ്റ്റാഫ് പവിത്രന്‍, ശിശിര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Keywords: Gold seized from Kannur airport for 3rd consecutive day, Kannur, News, Gold, Smuggling, Airport, Customs, Passenger, Kerala.