കണ്ണൂര്‍: (www.kvartha.com) രാജ്യാന്തര വിമാനതാവളത്തില്‍നിന്ന് വിദേശത്ത് നിന്നെത്തിയ യാത്രക്കാരില്‍ നിന്നും 1,31,44,200 രൂപയുടെ സ്വര്‍ണം കസ്റ്റംസ് സംഘം പിടികൂടി. അബൂദബിയില്‍ നിന്നുമെത്തിയ അബുള്‍ ഹക്കീം, കാസര്‍കോട് മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് മുസ്തഫ എന്നിവരാണ് പിടിയിലായത്.
അബുള്‍ ഹക്കീമില്‍ നിന്നും മൈക്രോ ഓവനില്‍ കടത്തുകയായിരുന്ന വിപണിയില്‍ 88, 23,600 ലക്ഷം രൂപ വിലമതിക്കുന്ന 1548 ഗ്രാം സ്വര്‍ണവും, മുഹമ്മദ് മുസ്തഫയില്‍ നിന്നും മൈക്രോ ഓവനില്‍ കടത്തുകയായിരുന്ന 43,20,600 ലക്ഷം രൂപ വിലമതിക്കുന്ന 699 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിശോധനയില്‍ അസി. കമീഷണര്‍ ഇ വി ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, എസ് ഗീതാകുമാരി, ഇന്‍സ്‌പെക്ടര്‍മാരായ രാംലാല്‍, സിലീഷ്, സൂരജ് ഗുപ്ത, നിവേദിത, ഹെഡ് ഹവില്‍ദാര്‍ ഗിരീഷ്, ഓഫീസ് സ്റ്റാഫുമാരായ ഹരീഷ്, ശിശിര എന്നിവരുമുണ്ടായിരുന്നു.
Keywords: News,Kerala,State,Kannur,Airport,Gold,Seized,Arrested,Accused,Top-Headlines, Gold seized at Kannur airport from 2 passengers who had arrived from abroad