Gold price | കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഉച്ചയോടെ 200 രൂപ കൂടി 42,400

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. രാവിലെയും ഉച്ചക്കുമായി രണ്ടുതവണയാണ് ബുധനാഴ്ച സ്വര്‍ണ വില കൂടിയത്. ഒറ്റദിവസം കൊണ്ട് 400 രൂപയാണ് പവന് കൂടിയത്. രാവിലെ 200 രൂപ കൂടി 42,200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമായി.

Gold price | കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഉച്ചയോടെ 200 രൂപ കൂടി 42,400

ഗ്രാമിന് രാവിലെ 25 രൂപ വര്‍ധിച്ച് 5,275 രൂപയും ഉച്ചക്ക് വീണ്ടും 25 രൂപകൂടി 5,300 രൂപയുമായി. ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്ന് ശതമാനം നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 22 % ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയര്‍ത്തിയത്.

ഇന്‍ഡ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് നിലവില്‍ 15 ശതമാനമാണ് തീരുവ. മൂന്ന് ശതമാനം ജി എസ് ടി കൂടി ചേര്‍ക്കുമ്പോള്‍ 18 ശതമാനം നികുതിയാകും. ഇതിനുപുറമേയാണ് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഇപ്പോള്‍ മൂന്ന് ശതമാനം കൂടി നികുതി കൂട്ടിയത്. ഇതും വിലയില്‍ പ്രകടമാകും.

സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യണം എന്നായിരുന്നു സ്വര്‍ണവ്യാപാരികളുടെ ആവശ്യം. കറന്റ് അകൗണ്ട് കമ്മി (CAD) കുറക്കുന്നതിനും കറന്‍സിയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് കനത്ത നികുതി ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇത് കള്ളക്കടത്ത്, ഹവാല ഇടപാടുകള്‍, സമാന്തര സമ്പദ്വ്യവസ്ഥയുടെ വളര്‍ച എന്നിവക്കാണ് ആക്കംകൂട്ടിയതെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

'800-1000 ടണ്‍ സ്വര്‍ണം ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യുമ്പോള്‍ ഏകദേശം 65,000 കോടി രൂപ നികുതിയായി ലഭിക്കുന്നു. കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറക്കുമതി ചുങ്കം അഞ്ചു ശതമാനത്തിലേക്ക് കുറച്ചാല്‍ 21,000 കോടി രൂപയോളമാണ് ലഭിക്കുക. 35-40 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്ത് അഞ്ചു ശതമാനത്തിലേക്ക് എത്തിക്കുമ്പോഴുണ്ടാകുന്ന വരുമാന നഷ്ടം ഗുണഫലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ വലിയൊരു നഷ്ടമല്ല.

കള്ളക്കടത്തില്‍ പിടിക്കപ്പെടുന്ന സ്വര്‍ണം കണ്ടുകെട്ടുകയും ഈ കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ജയിലിലടക്കുകയും ചെയ്താല്‍ സംഭവം താനേ ഇല്ലാതാകും' എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ ട്രഷററും ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടറുമായ അഡ്വ. അബ്ദുല്‍നാസര്‍ പറഞ്ഞു.

Keywords: Gold price in Kerala increased today twice, Kochi, News, Gold Price, Increased, Budget, Union-Budget, Business, Kerala.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia