Follow KVARTHA on Google news Follow Us!
ad

Gold Price | സംസ്ഥാനത്ത് ഫെബ്രുവരി ആദ്യദിനം കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 200 വര്‍ധിച്ചു

Gold Price February 01 Kerala#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് ഫെബ്രുവരി ആദ്യദിനം തന്നെ സ്വര്‍ണവില കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണം, വെള്ളി നിരക്കില്‍ വന്‍ വര്‍ധനവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. 

ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5275 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42200 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 

ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5250 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. 

News,Kerala,State,Kochi,Gold,Gold Price,Business,Finance,Top-Headlines,Trending,Latest-News,Price, Gold Price February 01 Kerala


ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 4360 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ച് 34880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ബുധനാഴ്ച വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി 75 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4340 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 34720 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയായിരുന്നു വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.

Keywords: News,Kerala,State,Kochi,Gold,Gold Price,Business,Finance,Top-Headlines,Trending,Latest-News,Price, Gold Price February 01 Kerala

Post a Comment