Follow KVARTHA on Google news Follow Us!
ad

Dead | തുര്‍കിയിലെ ഭൂകമ്പത്തില്‍ ഫുട്‌ബോള്‍ താരം അഹ്‌മദ് അയൂബ് മരിച്ചതായി സ്ഥിരീകരണം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍,Turkey,News,Earth Quake,Football Player,Accidental Death,World,
തുര്‍കി: (www.kvartha.com) തുര്‍കിയിലെ ഭൂകമ്പത്തില്‍ ഫുട്‌ബോള്‍ താരം അഹ്‌മദ് അയൂബ് മരിച്ചതായി സ്ഥിരീകരണം. തുര്‍കിയിലെ യെനി മലതിയാ സ്‌പോര്‍ ക്ലബ് ഗോളിയാണ് അഹ്‌മദ് അയൂബ്. തുര്‍കിയില്‍ രണ്ടാം ഡിവിഷന്‍ ക്ലബിനു വേണ്ടി 2021 മുതല്‍ കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടാണ് താരത്തിന്റെ മരണം.

Goalkeeper Ahmet Eyup Turkaslan died in Turkey earthquake, Turkey, News, Earth Quake, Football Player, Accidental Death, World

2013 മുതല്‍ പ്രൊഫഷനല്‍ ഫുട്ബാളില്‍ സജീവമായ താരം രാജ്യത്തെ വിവിധ ക്ലബുകള്‍ക്കു വേണ്ടി വല കാത്തിട്ടുണ്ട്. ഹറ്റായ് സ്‌പോര്‍ ക്ലബിനു വേണ്ടി കളിക്കുന്ന ഘാന ഫുട് ബോളര്‍ ക്രിസ്റ്റ്യന്‍ അറ്റ്‌സു സമാനമായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു. താരത്തെ പുറത്തെത്തിച്ച വിവരം ഘാന ഫുട്ബാള്‍ അസോസിയേഷന്‍ സമൂഹമാധ്യമങ്ങളില്‍ അറിയിച്ചിട്ടുണ്ട്.

Keywords: Goalkeeper Ahmet Eyup Turkaslan died in Turkey earthquake, Turkey, News, Earth Quake, Football Player, Accidental Death, World.

Post a Comment