Follow KVARTHA on Google news Follow Us!
ad

Killed | ദുരഭിമാനക്കൊല: 'ഇന്‍സ്റ്റാഗ്രാമില്‍ ഗ്ലാമറസായി ചിത്രങ്ങളിട്ട മകളെ പിതാവ് കൊലപ്പെടുത്തി'; 'കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാന്‍ നാണക്കേട് കഴുകി കളഞ്ഞു'


ബാഗ്ദാദ്: (www.kvartha.com) ഇന്‍സ്റ്റാഗ്രാമില്‍ ഗ്ലാമറസായി ചിത്രങ്ങളിട്ടതിന് മകളെ കൊലപ്പെടുത്തിയതായി പിതാവ് കുറ്റം സമ്മതിച്ചതായി റിപോര്‍ട്. ഇറാഖില്‍ നിന്നുമാണ് ഇത്തരത്തിലൊരു വാര്‍ത്ത ലോകശ്രദ്ധ നേടിയത്. തൈബ അലലി എന്ന പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മയങ്ങിക്കിടക്കുമ്പോള്‍ തൈബയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നെന്ന് അച്ഛന്‍ സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പൊലീസ് എത്തിയപ്പോഴേക്കും തൈബ മരിച്ചിരുന്നു. നാണക്കേട് ഒഴിവാക്കാന്‍ മകളെ കൊലപ്പെടുത്തുകയായിരുന്നെന്ന് അച്ഛന്‍ പൊലീസിനോട് സമ്മതിച്ചതായും റിപോര്‍ടുകള്‍ പറയുന്നു. 

2017 ല്‍ സിറിയയിലേക്ക് താമസം മാറിയ തൈബ അലലി ഗ്ലാമറസായുള്ള തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രസിദ്ധപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ യാഥാസ്ഥിതിക കുടുംബത്തിന് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപോര്‍ട്. 

ഇതിന്റെ പേരില്‍ കുടുംബത്തില്‍ നിന്ന് നിരവധി തവണ അവള്‍ക്ക് എതിര്‍പുകളും നേരിടേണ്ടിവന്നു. പലപ്പോഴും പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി തന്റെ ചിത്രങ്ങള്‍ അവള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനൊടുവിലാണ് സ്വാതന്ത്ര്യം തേടി അവള്‍ സിറിയയിലേക്ക് കടന്നതെന്നും നീണ്ട അഞ്ച് വര്‍ഷത്തെ ജീവിതത്തിനിടെ അവള്‍ അവിടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. 

സിറിയന്‍ പൗരനായ കാമുകളെ വിവാഹം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് തൈബ അലലി, 2023 ജനുവരിയില്‍ അറേബ്യന്‍ ഗള്‍ഫ് കപില്‍ പങ്കെടുക്കുന്ന ഇറാഖി ടീമിന്റെ കളികാണാനായി തിരികെ നാട്ടിലേയ്ക്ക് വന്നത്. 

News,World,international,Iraq,Killed,Father,Daughter,Baghdad,Social-Media,instagram, Glam influencer murdered by man in honour killing to 'wash away shame'


തൈബ അലലി ഇറാഖിലേക്ക് തിരികെ വന്നെന്നറിഞ്ഞതോടെ അവളുടെ അച്ഛന്‍ തൈബയ്ക്ക് മയക്കുമരുന്ന് നല്‍കി അല്‍ ഖാദിസിയ ഗവര്‍ണറേറ്റിലെ അവരുടെ കുടുംബ വീട്ടിലേക്ക് തട്ടിക്കൊണ്ട് പോയെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ തൈബയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നുമാണ് വിവരം.  

ഇറാഖിലെ നിയമവ്യവസ്ഥ അനുസരിച്ച്, 'മാന്യമായ ഉദ്ദേശ്യങ്ങള്‍'ക്കാണ് കൊല നടക്കുന്നതെങ്കില്‍ ശിക്ഷയില്‍ ഇളവ് നേടാമെന്നതാണ്. എന്നാല്‍, എന്താണ് മാന്യമായ ഉദ്ദേശങ്ങള്‍ എന്ന് നിയമം പറയുന്നില്ല. അതിനാല്‍ തന്നെ 'കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാന്‍' എന്ന് വാദിക്കുന്നതിലൂടെ തൈബ അലലിയുടെ പിതാവിന് ശിക്ഷാ ഇളവ് നേടാന്‍ കഴിയുമെന്നും റിപോര്‍ടുകള്‍ പറയുന്നു. 

Keywords: News,World,international,Iraq,Killed,Father,Daughter,Baghdad,Social-Media,instagram, Glam influencer murdered by man in honour killing to 'wash away shame'

Post a Comment