ലന്‍ഡന്‍: (www.kvartha.com) റഷ്യയ്‌ക്കെതിരെ പോരാടന്‍ യുദ്ധവിമാനത്തിനായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി ബ്രിടനിലെത്തി. യുദ്ധത്തിന്റെ ആരംഭം മുതല്‍ ഒപ്പം നില്‍ക്കുന്ന ബ്രിടന് നന്ദി പറയാന്‍ കൂടിയായിരുന്നു സന്ദര്‍ശനം. റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കാനായി ചിറകുകള്‍ തന്ന് സഹായിക്കണെമന്ന് ബ്രിടിഷ് പാര്‍ലമെന്റിലെ പ്രസംഗത്തില്‍ സെലെന്‍സ്‌കി അഭ്യര്‍ഥിച്ചു.
പാര്‍ലമെന്റ് സ്പീകര്‍ ലിന്‍സെ ഹോയലിന് പൈലറ്റിന്റെ ഹെല്‍മറ്റ് സെലെന്‍സ്‌കി സമ്മാനമായി നല്‍കി. ചാള്‍സ് രാജാവിനെയും സന്ദര്‍ശിച്ചു. 'ബ്രിടനിലെ രാജാവ് വ്യോമസേന പൈലറ്റാണ്. യുക്രൈനിലാകട്ടെ, ഓരോ പൈലറ്റും രാജാവാണ്'. സഹായം അഭ്യര്‍ഥിക്കുന്നതിനിടെ സെലെന്‍സ്‌കി പറഞ്ഞു.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ യുദ്ധവിമാനങ്ങള്‍ നല്‍കുന്ന കാര്യം സജീവപരിഗണനയിലാണെന്ന് ബ്രിടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഏതിനം വിമാനമെന്ന കാര്യം പരിശോധിക്കാന്‍ പ്രതിരോധമന്ത്രി ബെന്‍ വാലസിന് നിര്‍ദേശം നല്‍കി. യുഎസിന്റെ എഫ് 16 വിമാനങ്ങളും സ്വീഡിഷ് യുദ്ധവിമാനങ്ങളും ആവശ്യപ്പെട്ടിരുന്ന സെലെന്‍സ്‌കി ഇതാദ്യമായാണ് ഇക്കാര്യത്തില്‍ ബ്രിടന്റെ സഹായം തേടുന്നത്.
Keywords: News,World,international,London,Ukraine,Flight,help,Top-Headlines,Latest-News,President, Give us jets to secure our freedom, Volodymyr Zelensky urges UK