'ഓണ്‍ലൈന്‍ പോര്‍ടലിലൂടെ ഇടയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നയാളാണ് പരാതിക്കാരി. ഇവരുടെ പേരില്‍ ഏതാനും ദിവസം മുമ്പ് ഒരു രജിസ്‌ട്രേഡ് കവര്‍ വീട്ടിലെത്തിയിരുന്നു. തുറന്ന് നോക്കിയപ്പോള്‍ കണ്ട സ്‌ക്രാച് ആന്‍ഡ് വിന്‍ കൂപണ്‍ ചുരണ്ടി നോക്കിയപ്പോള്‍ 13, 50,000 രൂപ സമ്മാനമുണ്ടെന്ന് കണ്ടു. അതില്‍ കണ്ട വാട്‌സ് ആപ് നമ്പറില്‍ തെളിവുകള്‍ അയച്ചുനല്‍കിയപ്പോള്‍ മറുപടി മറ്റൊരു നമ്പറില്‍ നിന്ന് വന്നു. നിങ്ങളുടെ കൂപണ്‍ വെരിഫൈ ചെയ്യേണ്ടതുണ്ടെന്നായിരുന്നു സന്ദേശം.
ആദ്യം ആവശ്യപ്പെട്ടത് സമ്മാനസംഖ്യയുടെ ഒരു ശതമാനം ഉടന്‍ അയക്കണമെന്നായിരുന്നു. പതിമൂന്നര ലക്ഷത്തിനായി വീട്ടമ്മ 14,000 മുതല്‍ 1,27,100 രൂപവരെ വിവിധ ഗഡുക്കളായി അയച്ചുനല്‍കിയെങ്കിലും ചുരണ്ടി കണ്ടെത്തിയ സമ്മാനം മാത്രം വന്നില്ല. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് 1,21,500 രൂപ വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്നും താന്‍ വഞ്ചിക്കപ്പെട്ടതായും ഇവര്‍ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ന്യൂമാഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു', പൊലീസ് പറഞ്ഞു.
ന്യൂമാഹി പൊലീസ് സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ ആപ് ഹാക് ചെയ്ത് തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ന്യൂമാഹി ഇന്‍സ്‌പെക്ടര്‍ പിവി രാജന്റെ മേല്‍നോട്ടത്തില്‍ പ്രിന്‍സിപല്‍ എസ്‌ഐ മഹേഷ് കണ്ടമ്പേത്താണ് കേസ് അന്വേഷണം നടത്തുന്നത്.
Keywords: Latest-News, Kerala, Kannur, Top-Headlines, Cyber Crime, Fraud, Police, Investigates, Gift voucher scam: FIR registered.
< !- START disable copy paste -->