Budget | എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ചു, വികസിത ഇന്‍ഡ്യയ്ക്ക് സുശക്തമായ അടിത്തറയിടുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ന്യൂഡെല്‍ഹി: (www.kvartha.com) വികസിത ഇന്‍ഡ്യയ്ക്ക് സുശക്തമായ അടിത്തറയിടുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ചുവെന്നും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടെന്നും വികസനപാതയ്ക്ക് ബജറ്റ് പുതിയ ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Budget | എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ചു, വികസിത ഇന്‍ഡ്യയ്ക്ക് സുശക്തമായ അടിത്തറയിടുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കു കണ്ണുനട്ട്, വികസന ലക്ഷ്യങ്ങള്‍ മറക്കാതെയുള്ള ബജറ്റായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. പണമിറക്കി വിപണിയെ സജീവമാക്കി നിര്‍ത്തുക എന്ന മൂലധനതന്ത്രമാണ് പ്രയോഗിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ പണമെത്തിച്ചാലേ ഇന്‍ഡ്യ പോലൊരു രാജ്യത്തെ ചലനാത്മകമാക്കാന്‍ കഴിയൂ എന്ന് സര്‍കാരിനറിയാം.

കാര്‍ഷിക വായ്പകള്‍ക്കായി 20 ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്. രാജ്യത്ത് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 20 ശതമാനം വരെ കാര്‍ഷിക മേഖലയില്‍ നിന്നാണ്. തൊഴില്‍ സേനയില്‍ 50 ശതമാനവും കൃഷി മേഖലയിലാണ്. കൃഷി തളിര്‍ത്താല്‍ സമ്പദ് വ്യവസ്ഥ പൂത്തുലയും. സ്വാഭാവിക കൃഷി രീതികളുടെ വികസനത്തിന് ഒരുകോടി കര്‍ഷകര്‍ക്ക് സഹായം എത്തിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: ‘Fulfils dreams of’: PM Modi hails FM Sitharaman's ‘Amrit Kaal' budget, New Delhi, News, Budget, Union-Budget, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia