Accidental Death | ഡെല്‍ഹി മുന്സിപല് കോര്‍പറേഷന്റെ ട്രക് തൊഴിലാളികള്‍ക്ക് മേല്‍ മറിഞ്ഞുവീണ് 4 വയസുകാരനുള്‍പ്പെടെ 4 മരണം; ഒരാള്‍ക്ക് പരുക്ക്
Feb 25, 2023, 12:43 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി മുന്സിപല് കോര്‍പറേഷന്റെ ട്രക് റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികള്‍ക്ക് മേല്‍ മറിഞ്ഞു വീണ് നാലു വയസുകാരനുള്‍പ്പെടെ നാലു പേര് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ തികംഗഡില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. സെന്‍ട്രല്‍ ഡെല്‍ഹിയിലെ ആനന്ദ് പര്‍ബതില്‍ മൊയ്ന്‍ റോഷ്തക് റോഡില്‍ ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
തൊഴിലാളിയുടെ നാലുവയസുകാരനായ മകന് റോഡില്‍ കളിക്കുകയായിരുന്നു. ട്രകിന്റെ ഡ്രൈവര്‍ക്ക് പരുക്കേറ്റു. എന്നാല്‍ അപകടം നടന്നയുടന്‍ ഡ്രൈവര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടുവെന്ന് പൊലീസ് ഡെപ്യൂടി കമീഷണര്‍ സഞ്ജയ് കുമാര്‍ സെയ്ന് പറഞ്ഞു. അപകടം നടന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത് പുലര്‍ചെ 1.27നാണ്. ട്രക് മറിഞ്ഞുവെന്നും അഞ്ചുപേര്‍ അടിയില്‍ പെട്ടതായി കരുതുന്നുവെന്നുമാണ് ആദ്യം ലഭിച്ച വിവരം.
സ്ഥലത്തെത്തി ക്രെയ്നിന്റെ സഹായത്തോടെ വാഹനത്തിന് അടിയില്‍ പെട്ടവരെ പുറത്തെത്തിച്ചപ്പോഴേക്കും മൂന്നു പേര് മരിച്ചിരുന്നു. പരുക്കേറ്റ തൊഴിലാളി കില്ലുവിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമിത വേഗതയിലെത്തിയ ട്രകിന് വളവില്‍ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ട്രക് ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
Keywords: Four, including child, killed as speeding MCD trucks overturns in central Delhi, New Delhi, News, Accidental Death, Injured, Child, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.