ബെംഗ്ലൂര്‍: (www.kvartha.com) ബെംഗ്ലൂറില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇമ്യൂണോതെറാപിക്ക് വിധേയനാക്കും. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സാക്രമം നിശ്ചയിച്ചത്.
ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞദിവസം സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇമ്യൂണോ തെറാപിയാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. പതോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, ന്യൂട്രീഷ്യനിസ്റ്റുകള്‍ അടക്കമുള്ള വിദഗ്ധരും മെഡികല്‍ സംഘത്തില്‍ ഉണ്ടാകുമെന്ന് ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഞായറാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ ചികിത്സയ്ക്കായി ബെഗ്ലൂറില്‍ എത്തിച്ചത്. ഭാര്യയും മൂന്നുമക്കളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കോണ്‍ഗ്രസ് ആണ് ചികിത്സാ ചിലവ് നടത്തുന്നത്.
Keywords: Former Chief Minister Oommen Chandy will undergo immunotherapy, Bangalore, News, Politics, Oommen Chandy, Hospital, Treatment, Kerala.