Follow KVARTHA on Google news Follow Us!
ad

Footpath | ഇനി സമരക്കാര്‍ മതില്‍ ചാടിയാല്‍ ഉടന്‍ പിടികൂടും; സെക്രടേറിയറ്റിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് പൊലീസിന് റോന്തുചുറ്റാന്‍ നടപ്പാത

Footpath Construction Is Going On In Front Of Secretariat For Police Patrolling#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) സെക്രടേറിയറ്റിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് പൊലീസിന് റോന്തുചുറ്റാന്‍ നടപ്പാത നിര്‍മിക്കുന്നു. ഡിജിപിയുടെ ശിപാര്‍ശയനുസരിച്ചാണ് നിര്‍മാണം. സമരം ചെയ്യുന്നവര്‍ സെക്രടേറിയറ്റിനുള്ളിലേക്ക് പലപ്പോഴും ചാടിക്കടക്കാന്‍ ശ്രമിക്കുന്നത് നടപ്പാതയില്ലാത്തതിനാല്‍ പൊലീസിന് പലപ്പോഴും തടയാന്‍ കഴിയുന്നില്ലെന്നായിരുന്നു ഡിജിപി സര്‍കാരിനെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് സെക്രടേറിയറ്റിന് ചുറ്റും നടപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്.

നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ, സമരങ്ങള്‍ക്കിടെ മതിലും ഗേറ്റും ചാടിക്കടക്കുന്ന പ്രതിഷേധക്കാരെ അനായാസം പിടികൂടാമെന്നാണ് പ്രതീക്ഷ. ആറു ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് നടപ്പാതയുടെ നിര്‍മാണമെന്നാണ് വിവരം.

News,Kerala,State,Thiruvananthapuram,Police,Strikers,Top-Headlines,Latest-News,Government, Footpath Construction Is Going On In Front Of Secretariat For Police Patrolling


സെക്രടേറിയേറ്റിന്റെ ചുറ്റുമതിലിനുള്ളില്‍ ചെടികളും മരങ്ങളും നില്‍ക്കുന്നതിനാല്‍ മതില്‍ ചാടുന്ന സമരക്കാരെ കണ്ടെത്തി പിടികൂടുന്നത് ബുദ്ധിമുട്ടാണ്. വലിയ സമരങ്ങള്‍ നടക്കുന്ന ഘട്ടങ്ങളില്‍ ഇത് പൊലീസിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് നടപ്പാത നിര്‍മാണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തത്. 

നടപ്പാതയ്ക്ക് സര്‍കാര്‍ അംഗീകാരം നല്‍കിയതോടെ കഴിഞ്ഞ ദിവസം ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍കാര്‍ നിര്‍ദേശം.

Keywords: News,Kerala,State,Thiruvananthapuram,Police,Strikers,Top-Headlines,Latest-News,Government, Footpath Construction Is Going On In Front Of Secretariat For Police Patrolling

Post a Comment