Follow KVARTHA on Google news Follow Us!
ad

Kerala Budget | മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

Thiruvananthapuram,News,Kerala-Budget,Budget,News,Liquor,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ബജറ്റില്‍ ഇത്തവണയും മദ്യത്തിന് വില കൂട്ടി. അതിനൊപ്പം വാഹന നികുതിയും വൈദ്യുതി തീരുവയും, ഫ് ളാറ്റ് വിലയുമൊക്കെ കൂട്ടിയിട്ടുണ്ട്.  

മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. കോര്‍ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടും. ഭൂമിയുടെ ന്യായവില 20 ശതമാനം കുട്ടി. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. കേരളം വളര്‍ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സര്‍വേയെന്നും ധനമന്ത്രി പറഞ്ഞു.

Keywords: Fnance minister made important announcements including increasing price of liquor, vehicle tax and electricity duty, Thiruvananthapuram, News, Kerala-Budget, Budget, News, Liquor, Kerala

പ്രധാന പ്രഖ്യാപനങ്ങള്‍:

1. മദ്യ വില കൂട്ടി, മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ്.

2. കെട്ടിട നികുതി പരിഷ്‌കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്ക് പ്രത്യേക നികുതി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത് 1000 കോടി രൂപയുടെ അധിക വരുമാനം.

3. ഫ് ളാറ്റ് വിലയും കൂടും. ഫ് ളാറ്റുകള്‍ക്കും അപാര്‍ട്‌മെന്റുകള്‍ക്കുമുള്ള മുദ്രവില രണ്ടുശതമാനം കൂട്ടി. ഭൂമി ന്യായവില 20 ശതമാനം കൂട്ടി.


4. വൈദ്യുതി തീരുവ കൂട്ടി. വാണിജ്യ, വ്യവസായ മേഖലകളിലെ വൈദ്യുതി തീരുവ 5 ശതമാനമായി വര്‍ധിപ്പിച്ചു.

5. മോടോര്‍ സൈകിള്‍ നികുതി കൂട്ടി. 2 ലക്ഷം രൂപ വരെയുള്ള മോടോര്‍ സൈകിളുകള്‍ക്ക് 2 ശതമാനം നികുതി കൂട്ടി. അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് ഒരു ശതമാനം കൂട്ടും. അഞ്ചു മുതല്‍ 15 ലക്ഷം വരെ 2 ശതമാനം കൂടും. 15 ലക്ഷത്തിനു മുകളില്‍ ഒരു ശതമാനം കൂടി. ഇതിലൂടെ 340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു.

6. കോര്‍ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടും. മാനനഷ്ടം തുടങ്ങിയ കേസുകളില്‍ ഒരു ശതമാനം കോര്‍ട് ഫീ നിജപ്പെടുത്തും.

7. വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി.

8. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും.

9. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.

10. ധനഞെരുക്കം ഈ വര്‍ഷം പ്രതീക്ഷിക്കുന്നു.

11. കേന്ദ്രസഹായം കുറഞ്ഞു.

12. കേരളം കടക്കെണിയിലല്ല. കൂടുതല്‍ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്.

13. സര്‍കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപോര്‍ട് തയാറാക്കണം. ഇതിനായി മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

14. സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാര്‍കുകള്‍ ഉടന്‍ ആരംഭിക്കും.

Keywords: Fnance minister made important announcements including increasing price of liquor, vehicle tax and electricity duty, Thiruvananthapuram, News, Kerala-Budget, Budget, News, Liquor, Kerala.

Post a Comment