Follow KVARTHA on Google news Follow Us!
ad

Found Hanged | വയനാട്ടില്‍ കടുവയെ ചത്തനിലയില്‍ ആദ്യം കണ്ട കര്‍ഷകന്‍ തൂങ്ങി മരിച്ചനിലയില്‍; നിരന്തരം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നതിന്റെ മാനസിക വിഷമത്തില്‍ ജീവനൊടുക്കിയതാണെന്ന് കുടുംബം; പ്രതിഷേധവുമായി ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍



കല്‍പറ്റ: (www.kvartha.com) അമ്പലവയലില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ചീര കര്‍ഷകനായ കുഴിവിള ഹരികുമാര്‍ (56) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് ആരോപണം. 

അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടതിനെ തുടര്‍ന്ന് വനംവകുപ്പ് ഹരികുമാറിനെ ഇടയ്ക്കിടയ്ക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മേപ്പാടി റേഞ്ച് ഓഫിസിലേക്ക് പലതവണ ഹരികുമാറിനെ വിളിച്ചുവരുത്തിയിരുന്നുവെന്നും ഇതേ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് ആത്മഹത്യയെന്നും കുടുംബവും ആരോപിക്കുന്നു. 

News,Kerala,State,Wayanad,Farmers,died,Found Dead,Hanged,Police,Local-News,Protest, First person who saw dead tiger at Wayanad found hanged


ഹരികുമാറിനെ കേസില്‍ കുടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും ഭര്‍ത്താവ് മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും ഭാര്യ ഉഷ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുകയാണ്.

Keywords: News,Kerala,State,Wayanad,Farmers,died,Found Dead,Hanged,Police,Local-News,Protest, First person who saw dead tiger at Wayanad found hanged 

Post a Comment