Arrested | ജമ്മു കശ്മീരിലെ നര്‍വാല്‍ ഇരട്ട സ്‌ഫോടനക്കേസില്‍ സര്‍കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍; ഇയാളില്‍ നിന്ന് പെര്‍ഫ്യൂം ബോംബ് കണ്ടെടുത്തതായി ഡിജിപി
Feb 2, 2023, 16:24 IST
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ നര്‍വാല്‍ ഇരട്ട സ്‌ഫോടനക്കേസില്‍ സര്‍കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ആരിഫ് അഹ് മദാണ് പിടിയിലായതെന്നും ഇയാള്‍ ലഷ്‌കറെ തയിബ ഭീകരനാണെന്നും ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. ഇയാളില്‍നിന്ന് പെര്‍ഫ്യൂം ബോംബ് കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ വാക്കുകള്‍:
ജമ്മുവിലെ റിയസി ജില്ലയില്‍ നിന്നുള്ളയാളാണ് ആരിഫ്. രാജ്യത്ത് ആദ്യമായാണ് പെര്‍ഫ്യൂം ബോടിലില്‍ നിറച്ച സ്‌ഫോടക വസ്തു കണ്ടെത്തുന്നത്. പെര്‍ഫ്യൂം പുറത്തേക്കു വരാനുള്ള ഭാഗത്ത് വിരലമര്‍ത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
ഡ്രോണ്‍ വഴിയാണ് ആരിഫിന് പെര്‍ഫ്യൂം ബോംബ് ലഭിച്ചതെന്നാണ് കരുതുന്നത്. നിലവില്‍ പാകിസ്താനിലുള്ള റിയസി സ്വദേശികളായ ക്വാസിം, ഖമര്‍ദിന്‍ എന്നിവരുടെ നിര്‍ദേശാനുസരണം ആണ് ആരിഫ് പ്രവര്‍ത്തിച്ചിരുന്നത്. ഖമര്‍ദിന്‍ ആരിഫിന്റെ ബന്ധുവാണ്.
നര്‍വാലില്‍ കഴിഞ്ഞ മാസം 21നുണ്ടായ സ്‌ഫോടനങ്ങളില്‍ ഒമ്പതു പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിനു പുറമേ കഴിഞ്ഞ വര്‍ഷം ജമ്മുവിലെ ശാസ്ത്രി നഗറിലുണ്ടായ സ്‌ഫോടനത്തിലും വൈഷ്‌ണോദേവി തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിലുണ്ടായ സ്‌ഫോടനത്തിലും പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന് 11 ദിവസങ്ങള്‍ക്കുശേഷമാണ് ഒരു ഭീകരനെ പിടികൂടുന്നത്.
Keywords: First, of its kind, drone-dropped perfume IED recovered in J&K: Police, Srinagar, News, Arrested, Police, Press meet, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.