ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് മൂന്ന് പേര്‍ വെന്തുമരിച്ചു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്ക് സമീപം പുതുക്കോവിലിലാണ് അപകടം സംഭവിച്ചത്. വാണിയമ്പാടി അമ്പല്ലൂര്‍ റോഡിലെ പടക്കനിര്‍മാണശാലയ്ക്കും ഗോഡൗണിനുമാണ് തീപ്പിടിച്ചത്. അപകടം നടക്കുന്ന സമയത്ത് പത്തിലധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് വിവരം.
മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. തീപ്പിടിത്തത്തില്‍ പടക്കശാല പൂര്‍ണമായും കത്തിനശിച്ചു. വാണിയമ്പാടി, തിരുപ്പത്തൂര്‍, ജോളാര്‍പേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും വാണിയമ്പാടി പൊലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പേരുണ്ടോയെന്ന് തിരച്ചില്‍ തുടരുകയാണ്.
Keywords: News,National,India,Fire,Death,Local-News,Injured, Fireworks factory catches fire in Tamil Nadu, 3 died