Fire | വെള്ളാരം പാറ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപ്പിടിത്തം; വിവിധ കേസുകളില്‍ തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന 500ല്‍ അധികം വാഹനങ്ങള്‍ കത്തിനശിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

 




കണ്ണൂര്‍: (www.kvartha.com) പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപ്പിടിത്തം. തളിപ്പറമ്പ് - ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാഡിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ഞൂറോളം വാഹനങ്ങള്‍ കത്തിയിട്ടുണ്ടെന്നാണ് വിവരം. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ നിരവധി വര്‍ഷങ്ങളായി, വിവിധ കേസുകളില്‍ തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിക്കുന്നത്. 

രാവിലെ 10 മണിയോടെയായിരുന്നു തീപ്പിടിത്തം തുടങ്ങിയത്. രണ്ടു കിലോമീറ്ററിനുള്ളില്‍ അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഉണ്ടായിരുന്നെങ്കിലും നിമിഷ നേരംകൊണ്ട് തീ പടരുകയായിരുന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്‌നിശമന സേനയുടെ യൂനിറ്റുകള്‍ തീയണയ്ക്കാനായി എത്തിക്കൊണ്ടിരിക്കുന്നു. നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളും തീയണയ്ക്കാനായി സ്ഥലത്തേക്ക് എത്തുന്നുണ്ട്. 

Fire | വെള്ളാരം പാറ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപ്പിടിത്തം; വിവിധ കേസുകളില്‍ തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന 500ല്‍ അധികം വാഹനങ്ങള്‍ കത്തിനശിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു


തളിപ്പറമ്പ് - ശ്രീകണ്ഠപുരം റോഡില്‍ ഗതാഗത തടസമുണ്ട്. റോഡിന്റെ രണ്ടു ഭാഗത്തേക്കും തീപടര്‍ന്നു. മറുവശത്തേക്കും തീയെത്തിയത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. വീടുകള്‍ക്ക് സമീപം വരെ തീയെത്തിയിട്ടുണ്ട്. ഇതോടെ 100 കണക്കിന് നാട്ടുകാരും തീയണയ്ക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. ടയറുകള്‍ പൊട്ടിത്തെറിച്ച് സ്‌ഫോടന ശബ്ദം കേള്‍ക്കുന്നു. തീയും പുകയും ചൂടും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയാണ്.

Keywords:  News,Kerala,State,Kannur,Fire,police-station,Local-News,Latest-News,Vehicles, Fire at Vellarampara Police dumping yard near Thaliparamba - Sreekandapuram road
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia