Follow KVARTHA on Google news Follow Us!
ad

Fire | കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു

Fire at Kottayam Medical College Hospital#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോട്ടയം: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ഉച്ചയോടെയാണ് സര്‍ജികല്‍ വാര്‍ഡിന് സമീപത്തെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. തീയും പുകയും ഉയരുന്ന സാഹചര്യത്തില്‍ അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് രോഗികളെ പൂര്‍ണമായും മാറ്റി. കാന്‍സര്‍ വാര്‍ഡ് ഉള്‍പെടെ സ്ഥിതിചെയ്യുന്ന കെട്ടിടം തൊട്ടടുത്താണ്. 

News,Kerala,State,Kottayam,hospital,Fire,Patient, Fire at Kottayam Medical College Hospital


ആശുപത്രിയുടെ മൂന്നാം വാര്‍ഡിന്റെ പിന്‍ഭാഗത്തായാണ് പുതിയ എട്ട് നില കെട്ടിടം നിര്‍മിക്കുന്നത്. ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സംഭവം. ആദ്യം ചെറിയ തീ പടരുന്നതാണ് ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും കണ്ടത്. ഉടന്‍ ആളിപ്പടരുകയായിരുന്നു. ഷോര്‍ട്‌സര്‍ക്യൂടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയത്തെയും പരിസരപ്രദേശത്തെയും ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മുകള്‍ നിലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമവും തുടരുന്നു.

Keywords: News,Kerala,State,Kottayam,hospital,Fire,Patient, Fire at Kottayam Medical College Hospital


Post a Comment