തൃശൂര്‍: (www.kvartha.com) തീപ്പിടിത്തത്തില്‍ ചൂടേറ്റ് പിടഞ്ഞ പാമ്പിന് രക്ഷകരായി അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥന്‍. ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ തീപ്പിടിച്ചപ്പോള്‍ അതില്‍ അകപ്പെട്ടുപോയ മൂര്‍ഖന്‍ പാമ്പിനാണ് പുതുജീവന്‍ ലഭിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് അവിണിശ്ശേരി ചൂലൂര്‍ അമ്പലത്തിനടുത്തുള്ള പറമ്പിലാണ് തീപ്പിടിച്ചത്. ഇത് അണയ്ക്കുന്നതിനായി തൃശൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനായ പ്രജീഷ് പാമ്പിന്റെ രക്ഷകനായത്.
തീ കെടുത്തിയതിനുശേഷം യാദൃച്ഛികമായാണ് പ്രജീഷും സംഘവും കനലുകള്‍ക്കിടയില്‍ ചൂടേറ്റ് പിടയുന്ന മൂര്‍ഖനെ കണ്ടത്. ഉടനെ തീക്കനലുകള്‍ക്കിടയില്‍നിന്നും പാമ്പിനെ മാറ്റുകയും കുപ്പിയില്‍ വെള്ളം നിറച്ചു തലയില്‍ ഒഴിക്കുകയുമായിരുന്നു. കുറച്ചു നേരം വെള്ളം ഒഴിച്ച് തണുപ്പിച്ചതിന ശേഷം പാമ്പിനെ കാട്ടിലേക്ക് മാറ്റി.
Keywords: News,Kerala,State,Thrissur,Fire,Snake,help,Local-News,Temple, Fire and rescue officer save Cobra