Follow KVARTHA on Google news Follow Us!
ad

Income Tax | ആദായനികുതിയുടെ പഴയ സമ്പ്രദായം എടുത്തുകളയുമോ, എപ്പോൾ? നിലപാട് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ

Finance Minister Sitharaman About Old System Of Income Tax#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) ആദായനികുതിയുടെ പഴയ സ്‌കീം എടുത്തുകളയാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. താഴ്ന്ന വരുമാനക്കാർക്ക് പ്രോത്സാഹനം നൽകുന്ന പുതിയതും ലളിതവുമായ നികുതി സമ്പ്രദായം സർക്കാർ ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. മുംബൈയിൽ മാധ്യമപ്രവർത്തകരുമായി ബജറ്റ് ചർച്ച ചെയ്യുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബജറ്റിൽ നികുതിയിളവ് ലഭിക്കുന്ന പരിധി അഞ്ച് ലക്ഷം രൂപയിൽ നിന്ന് ഏഴു ലക്ഷമാക്കി ഉയർത്തിയിരുന്നു. പഴയതും പുതിയതുമായ നികുതിഘടനയിലുള്ളവർക്ക് ഇത് മുൻപ് അഞ്ച് ലക്ഷം രൂപയായിരുന്നു.

അതേസമയം, പുതിയ നികുതി സമ്പ്രദായം സ്വകാര്യ സമ്പാദ്യത്തെ നിരുത്സാഹപ്പെടുത്തുമെന്നും ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നുമുള്ള ആരോപണങ്ങൾ ഒപ്പമുണ്ടായിരുന്ന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത് നാഗേശ്വരൻ തള്ളി. ഇതിലൂടെ ജനങ്ങൾക്ക് അവരുടെ പണം എന്തിന് ഉപയോഗിക്കാമെന്നതിന് നിരവധി ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

News,National,India,Mumbai,Income Tax,Minister,Finance,Business,Top-Headlines,Budget,Latest-News,Trending, Finance Minister Sitharaman About Old System Of Income Tax


ബജറ്റിൽ ഹരിത സംരംഭങ്ങൾക്കായി നീക്കി വെച്ച 35,000 കോടിയെക്കുറിച്ച് സംസാരിച്ച ധനകാര്യ സെക്രട്ടറി സോമനാഥൻ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കകളെ നേരിടാൻ പെട്രോളിയം റിഫൈനറികൾ പുനഃക്രമീകരിക്കുന്നതിനും തന്ത്രപരമായ സംഭരണ ​​ശേഷി വർധിപ്പിക്കുന്നതിനുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുകയെന്ന് പറഞ്ഞു. മൊബൈൽ സേവന ദാതാക്കളായ വോഡഫോൺ ഐഡിയയുടെ പലിശ ഓഹരികളാക്കി മാറ്റാനുള്ള തീരുമാനം എല്ലാ ടെലികോം കമ്പനികൾക്കും വേണ്ടി രൂപകൽപ്പന ചെയ്ത പാക്കേജിന്റെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു. 

Keywords: News,National,India,Mumbai,Income Tax,Minister,Finance,Business,Top-Headlines,Budget,Latest-News,Trending, Finance Minister Sitharaman About Old System Of Income Tax

Post a Comment