കൊച്ചി: (www.kvartha.com) യുവ സംവിധായകന്‍ കുറവിലങ്ങാട് ചിറത്തിടത്തില്‍ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഹാന കൃഷ്ണകുമാര്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലെന, ലാല്‍ തുടങ്ങിയവര്‍ അഭിനയിച്ച 'നാന്‍സി റാണി' എന്ന ചിത്രത്തിന്റെ സംവിധായാകനാണ്.
ഈ ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം. അതുകൊണ്ടുതന്നെ സംവിധായകന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. 2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത 'ഐ ആം ക്യുരിയസ്' എന്ന ചിത്രത്തിലൂടെ ബാല താരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് മേഖലകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസിന്റെയും മകനാണ്. കണ്ടനാട് പിട്ടാപ്പിള്ളില്‍ നൈന മനു ജെയിംസ് ആണ് ഭാര്യ. സഹോദരങ്ങള്‍ മിന്ന ജെയിംസ്, ഫിലിപ്പ് ജെയിംസ്. സഹോദരി ഭര്‍ത്താവ്: കരിമണ്ണൂര്‍ കുറ്റിയാട്ട് മാലില്‍ നവീന്‍ ജെയിംസ്. സംസ്‌കാരം ഞായറാഴ്ച കുറവിലങ്ങാട് വച്ച് നടക്കും.
Keywords: Filmmaker Manu James dies of hepatitis in Kochi, Kochi, News, Director, Dead, Cinema, Kerala.