SWISS-TOWER 24/07/2023

Controversy | കുഞ്ഞിനെ കൈമാറിയതില്‍ സാമ്പത്തിക ഇടപാടില്ല, തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് മാനുഷിക പരിഗണനയില്‍ സ്വമേധയാ നല്‍കിയത്, പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല; എറണാകുളം മെഡികല്‍ കോളജ് വ്യാജ സര്‍ടിഫികറ്റ് വിവാദത്തില്‍ പ്രതികരണവുമായി പിതാവ്

 


കൊച്ചി: (www.kvartha.com) എറണാകുളം മെഡികല്‍ കോളജ് വ്യാജ സര്‍ടിഫികറ്റ് വിവാദത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ പിതാവ്. കുഞ്ഞിനെ കൈമാറിയതില്‍ സാമ്പത്തിക ഇടപാടില്ലെന്ന് വ്യക്തമാക്കിയ പിതാവ് തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് സ്വമേധയാ കൈമാറിയതാണെന്നും അറിയിച്ചു.
Aster mims 04/11/2022

Controversy | കുഞ്ഞിനെ കൈമാറിയതില്‍ സാമ്പത്തിക ഇടപാടില്ല, തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് മാനുഷിക പരിഗണനയില്‍ സ്വമേധയാ നല്‍കിയത്, പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല; എറണാകുളം മെഡികല്‍ കോളജ് വ്യാജ സര്‍ടിഫികറ്റ് വിവാദത്തില്‍ പ്രതികരണവുമായി പിതാവ്

മാത്രവുമല്ല, പങ്കാളിയെ വിവാഹം കഴിച്ചിരുന്നുമില്ല. കുഞ്ഞിനെ സംരക്ഷിക്കാന്‍ സാമ്പത്തിക പ്രയാസവുമുണ്ടായി. അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനം, പിന്നീട്
മാനുഷിക പരിഗണനയിലാണ് കുഞ്ഞുങ്ങളില്ലാത്ത അനൂപിന് കുട്ടിയെ കൈമാറിയതെന്നും പിതാവ് വെളിപ്പെടുത്തി.

മെഡികല്‍ കോളജ് ഉദ്യോഗസ്ഥന്‍ അനില്‍കുമാറിനെ നേരത്തെ പരിചയമില്ല. ചൈല്‍ഡ് വെല്‍ഫയര്‍ കമറ്റിക്ക് ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. കുഞ്ഞിന്റെ അമ്മ സംസ്ഥാനത്തു തന്നെയുണ്ട്. കുഞ്ഞിനെ ഏറ്റെടുക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും പിതാവ് അറിയിച്ചു. നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സര്‍ടിഫികറ്റ് സമ്പാദിക്കാനുള്ള നീക്കമാണ് വിവാദമായത്.

Keywords: Father explanations Kalamassery Medical College Fake birth certificate case,  Kochi, News, Child, Medical College, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia