Follow KVARTHA on Google news Follow Us!
ad

Found Dead | കര്‍ഷകനെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കടബാധ്യതമൂലം ആത്മഹത്യ ചെയ്തതാകാമെന്ന് ബന്ധുക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Idukki,News,Hanged,Local News,Dead Body,Kerala,
അടിമാലി: (www.kvartha.com) കര്‍ഷകനെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി രാജാക്കാട് ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശി ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്. പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍ പോയ രാജേന്ദ്രന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ജാതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Farmer found hanging at farm, Idukki, News, Hanged, Local News, Dead Body, Kerala

ഏലത്തിന് വിലയിടിഞ്ഞതിനാല്‍ തോട്ടം ഉടമകള്‍ക്ക് പാട്ട തുക നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇതേതുടര്‍ന്ന് രാജേന്ദ്രന്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാകാം അദ്ദേഹത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.

Keywords: Farmer found hanging at farm, Idukki, News, Hanged, Local News, Dead Body, Kerala.

Post a Comment