കൊച്ചി: (www.kvartha.com) എറണാകുളം യുവാവ് കുത്തേറ്റ് മരിച്ചു. നായരമ്പലം സ്വദേശി സനോജ് (44 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സനോജിന്റെ സുഹൃത്ത് അനില്‍കുമാര്‍ പിടിയിലായി. കുത്തേറ്റ് കുഴഞ്ഞ് വീണ സനോജിനെ എടവനക്കാട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.
ഞാറക്കല്‍ പൊലീസ് പറയുന്നത്: സനോജും അനില്‍കുമാറും സുഹൃത്തുക്കളായിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 ഓടെ നെടുങ്ങാട് അണിയില്‍ റോഡിലാണ് സംഭവം നടന്നത്. ഇവര്‍ തമ്മില്‍ വാഹന സംബന്ധമായ തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സനോജ് നേരത്തെ അനില്‍കുമാറിന്റെ വാഹനം വാങ്ങിയിരുന്നു. എന്നാല്‍ ഓണര്‍ഷിപ് കൈമാറാന്‍ അനില്‍കുമാര്‍ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഈ സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനം വാങ്ങിയ സനോജ് ഇതിന്റെ വായ്പ മുഴുവന്‍ അടച്ച് തീര്‍ത്തിട്ടും അനില്‍കുമാര്‍ ഓണര്‍ഷിപ് കൈമാറാന്‍ തയ്യാറായില്ല.
ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അനില്‍കുമാര്‍ സുഹൃത്തിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. സനോജിന് ഇടത് നെഞ്ചിലാണ് കുത്തേറ്റത്. പെയിന്റിങ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സനോജ്. അനില്‍കുമാര്‍ കൊറിയര്‍ സര്‍വീസ് ജീവനക്കാരനാണ്.
Keywords: News,Kerala,State,Kochi,Clash,Killed,Crime,Death,Accused,Arrested,Police,Local-News, Ernakulam: Youth killed by friend