Follow KVARTHA on Google news Follow Us!
ad

Rescued | ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഓടിയയാള്‍ സമീപത്തെ പുരയിടത്തിലെ കിണറ്റില്‍ വീണ നിലയില്‍; അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു

Ernakulam: Man who attacked woman fell into well#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

എറണാകുളം: (www.kvartha.com) ഭാര്യയെ ആക്രമിച്ച് ഓടിയയാളെ സമീപത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. കോതമംഗലത്താണ് സംഭവം. കിണറില്‍ വീണ തലക്കോട് സ്വദേശിയായ ശശിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. 

ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കടന്നുകളയാന്‍ ശ്രമിച്ച ശശിയെയാണ് സമീപത്തെ പുരയിടത്തിലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഇയാളെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ച ശേഷം ഊന്നുകല്‍ പൊലീസിന് കൈമാറി.

News,Kerala,State,Ernakulam,Local-News,attack,Police,Well, Ernakulam: Man who attacked woman fell into well


കിണറ്റില്‍ വീണതിനെ തുടര്‍ന്ന് ചെറിയ പരുക്കുകള്‍ പറ്റിയ ശശിയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ ബുധനാഴ്ചയാണ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പ്രതിക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്.

Keywords: News,Kerala,State,Ernakulam,Local-News,attack,Police,Well, Ernakulam: Man who attacked woman fell into well

Post a Comment