2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോഴും സര്‍വിസില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയാണ് ഇ പി എഫ് ഒയുടെ ഉത്തരവ്. ഇതുപ്രകാരം ഇ പി എഫ് ഒയുടെ യുനിഫൈഡ് പോര്‍ടലിലെ www(dot)unifiedportal-mem(dot)epfindia(dot)gov(dot)in/memberInterfacePohw/ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്‍ഷന് അപേക്ഷിക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി മാര്‍ച് നാലിന് അവസാനിക്കാനിരിക്കെയാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫന്‍ഡ് പദ്ധതിയിലുള്ളവര്‍ക്ക് യഥാര്‍ഥ ശമ്പളത്തെ അടിസ്ഥാനമാക്കി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അവസരമൊരുക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്.
നിലവില്‍ ശമ്പളം എത്ര ഉയര്‍ന്നതാണെങ്കിലും 15,000 രൂപയുടെ 8.33 ശതമാനം (1250 രൂപ) മാത്രമേ പെന്‍ഷന്‍ സ്‌കീമിലേക്ക് പോയിരുന്നുള്ളൂ. അതിനാല്‍ അതനുസരിച്ചുള്ള കുറഞ്ഞ പെന്‍ഷനാണ് തൊഴിലാളിക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക്, ശമ്പളത്തിന്റെ 8.33 ശതമാനം തുക ഇ പി എസിലേക്ക് വകമാറ്റി, അതിനെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷന്‍ നേടാനാണ് സുപ്രീംകോടതി അവസരമൊരുക്കിയത്.
Keywords: EPFO issues guidelines for higher pension from EPS: Know where, how to apply, New Delhi, News, Pension, Supreme Court of India, Salary, National.