Follow KVARTHA on Google news Follow Us!
ad

CEO | 'അവനേക്കാള്‍ മികച്ചവന്‍'; ഒടുവില്‍ ട്വിറ്റര്‍ സി ഇ ഒ പദവിയിലേക്ക് പുതിയ ആളെ കണ്ടെത്തി ഇലോണ്‍ മസ്‌ക്, ഏറെ പ്രത്യേകതയുള്ള വ്യക്തി

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,New York,News,Twitter,Dog,World,
ന്യൂയോര്‍ക്: (www.kvartha.com) ഒടുവില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സി ഇ ഒ പദവിയിലേക്ക് പുതിയ ഒരാളെ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ പുതിയ ആള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പുതിയ, സി ഇ ഒ മനുഷ്യനല്ല, ഒരു നായയാണെന്നതാണ് ആ പ്രത്യേകത. മസ്‌കിന്റെ ഷിബാ ഇനു ഇനത്തില്‍പെട്ട വളര്‍ത്തുനായ ഫ്‌ളോകിയെയാണ് ട്വിറ്റര്‍ സിഇഒയായി നിയമിച്ചിരിക്കുന്നത്.

'ട്വിറ്ററിന്റെ പുതിയ സിഇഒ അതിശയകരമാണ്' എന്നെഴുതിയ കുറിപ്പിനൊപ്പം സിഇഒ എന്നെഴുതിയ കറുത്ത ടീ ഷര്‍ട് ധരിച്ച് മേശപ്പുറത്ത് കൈകള്‍ വച്ചിരിക്കുന്ന ഫ്‌ളോകിയുടെ ചിത്രമാണ് മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ചത്. ട്വിറ്റര്‍ ലോഗോയുള്ള രേഖകളും ഒരു ചെറിയ ലാപ്ടോപും മേശപ്പുറത്തുണ്ട്.

Elon Musk introduces new Twitter CEO, says he is much better than Parag Agrawal, New York, News, Twitter, Dog, World

'അവനേക്കാള്‍ മികച്ചവനാണെന്ന' കുറിപ്പ് കൂടി ഇതിനടിയില്‍ മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. മുന്‍ സിഇഒ പരാഗ് അഗര്‍വാളിനെയാണ് പരോക്ഷമായി അദ്ദേഹം പരാമര്‍ശിക്കുന്നതെന്ന് വ്യക്തമാണ്. ഷിബാ ഇനു ജപാനിലെ ഒരു നായ ഇനമാണ്. വേട്ടപ്പട്ടിയിനമാണിത്.

44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ സിഇഒ പരാഗ് അഗര്‍വാളിനെ മസ്‌ക് പുറത്താക്കിയിരുന്നു. കൂടാതെ, ഉയര്‍ന്ന പദവിയിലുള്ള ഏതാനും പേരെയും മാറ്റിയിരുന്നു.

Keywords: Elon Musk introduces new Twitter CEO, says he is much better than Parag Agrawal, New York, News, Twitter, Dog, World.

Post a Comment