തൃശൂര്‍: (www.kvartha.com) ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന്‍ ചരിഞ്ഞു. 37 വയസായിരുന്നു. തിങ്കഴാഴ്ച അര്‍ധരാത്രിയിലാണ് ചരിഞ്ഞത്. കാളിദാസന്‍ കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.
രണ്ടുദിവസമായി കാളിദാസന്‍ തീറ്റയെടുത്തിരുന്നില്ലെന്നാണ് വിവരം. നീരിലായിരുന്ന ആനയെ കഴിഞ്ഞദിവസമാണ് അഴിച്ചത്. വികൃതിയുണ്ടെങ്കിലും ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസന്‍. ജൂനിയര്‍ ശിവസുന്ദര്‍ എന്ന വിശേഷണവും കാളിദാസനുണ്ട്. നിലത്തിഴയുന്ന തുമ്പിയും വിരിഞ്ഞ മസ്തകും വിടര്‍ന്ന ചെവികളും എടുത്തുയര്‍ത്തിയ കൊമ്പുകളും കാളിദാസനെ കൊമ്പന്മാരില്‍ പ്രമുഖനാക്കി.
Keywords: News,Kerala,State,Local-News,Thrissur,Elephant,Death,died,Religion,Temple, Elephant died in Thrissur