Follow KVARTHA on Google news Follow Us!
ad

Robot Elephant | ഉത്സവത്തിന് തിടമ്പേറ്റിയത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റോബോടിക് കൊമ്പന്‍!

Electronic elephant used in Irinjadappilli temple festival #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തൃശൂര്‍: (www.kvartha.com) കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തിടമ്പേറ്റിയത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റോബോടിക് കൊമ്പന്‍. 'ഇരിഞ്ഞാടപ്പിള്ളി രാമന്‍' എന്ന് പേരിട്ടിരിക്കുന്ന യന്ത്ര ആനയാണ് ഉത്സവത്തിന് താരമായത്. 

പീപിള്‍ ഫോര്‍ ദ് എത്തികല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് എന്ന മൃഗസംരക്ഷണ സംഘടനയാണ് ആനയെ ക്ഷേത്രത്തിനായി സമര്‍പിച്ചത്. ക്ഷേത്രങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോബോടിക് ആനയെ നടയിരുത്തുന്നത്. കേരളത്തില്‍ തന്നെ ഇതാദ്യത്തെ അനുഭവമാണ്.

പത്തര അടിയാണ് ഇരിഞ്ഞാടപ്പിള്ളി രാമന്റെ ഉയരം. നാലുപേരെ പുറത്തേറ്റാന്‍ കഴിയുന്ന ഇതിന് 800 കിലോയാണ് ഭാരം. അഞ്ചു മോടോറുകള്‍ ഉപയോഗിച്ചാണ് റോബോര്‍ട് ആനയെ ചലിപ്പിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം. വൈദ്യുതിയിലാണ് ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലുമെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 

News,Kerala,State,Thrissur,Elephant,Temple,Festival,Religion,Technology,Electricity, Electronic elephant used in Irinjadappilli temple festival


ദുബൈ ഫെസ്റ്റിവലിന് യന്ത്ര ആനകളെ ഒരുക്കിയ ചാലക്കുടി പോട്ട ഫോര്‍ ഹി ആര്‍ട്‌സ് ക്രിയേഷന്‍സിലെ ശില്‍പികളായ പി പ്രശാന്ത്, കെ എം ജിനേഷ്, എം ആര്‍ റോബിന്‍, സാന്റോ ജോസ് എന്നിവരാണ് രണ്ടുമാസം കൊണ്ട് ആനയെ നിര്‍മിച്ചത്. അഞ്ചുലക്ഷം രൂപയാണ് നിര്‍മാണ ചെലവെന്ന് ഇവര്‍ പറയുന്നു.

Keywords: News,Kerala,State,Thrissur,Elephant,Temple,Festival,Religion,Technology,Electricity, Electronic elephant used in Irinjadappilli temple festival 

Post a Comment