കുമളി: (www.kvartha.com) കടന്നലിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. കുമളി തേങ്ങാക്കല്‍ പൂണ്ടിക്കുളം പുതുപറമ്പില്‍ പിസി മാത്യു (തമ്പി-83) ആണ് മരിച്ചത്. പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുത്തേറ്റ് ദേഹമാസകലം പരുക്കേറ്റ മാത്യുവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
Keywords: Elderly man died of wasp sting, Kumali, News, Local News, Attack, Dead, Kerala.