അടുത്ത ദിവസങ്ങളിലാണ് വീഡിയോ വൈറലായത്. ഒരു പുരുഷന്‍ ബൈക് ഓടിക്കുന്നു, പിന്നില്‍ ഒരു സ്ത്രീയുമിരിക്കുന്നു. ബൈകിന്റെ ഇരുവശത്തുമായി മരത്തിന്റെ രണ്ട് കാരിയര്‍ ഉണ്ടാക്കി അത് ബൈകില്‍ എങ്ങനെയോ ഘടിപ്പിച്ചിരിക്കുന്നു. ഇതില്‍ ഓരോന്നിലും മൂന്ന് പേര്‍ വീതം, ആകെ ആറ് പേര്‍. ഒരു ബൈകില്‍ ഒരേസമയം എട്ട് പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണിവര്‍ ഇത്തരത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.
വലിയ അപകടസാധ്യതയാണ് ഇത് കാണിക്കുന്നതെങ്കിലും കുടുംബത്തിന് ഒന്നിച്ച് സഞ്ചരിക്കാന്‍ പുതുമയുള്ളൊരു ആശയം എന്ന നിലയ്ക്കാണ് ഇവര്‍ ഇത് തെരഞ്ഞെടുത്തത്. ആരും ഇത് അനുകരിക്കരുതെന്നും ക്രിയാത്മകമായ ആശയമാണെങ്കിലും കയ്യടിക്കാനാകില്ലെന്നും വീഡിയോ കണ്ടവര്‍ കമന്റില്‍ കുറിച്ചിരിക്കുന്നു.
നേരത്തെ മൂന്ന് ബൈകുകളിലായി 14 യുവാക്കള്‍ യാത്ര ചെയ്യുന്ന വീഡിയോ ഇതുപോലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ വച്ച് പകര്‍ത്തിയതായിരുന്നു വീഡിയോ. വീഡിയോ വൈറലായതിന് പിന്നാലെ ഇവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായിരുന്നു.